Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightതീരുമാനം മാറ്റില്ല;...

തീരുമാനം മാറ്റില്ല; ബെവ്കോ ജീ​​വ​​ന​​ക്കാ​​ർ​​ക്ക് 85,000 രൂ​പ ബോണസ് നൽകും

text_fields
bookmark_border
തീരുമാനം മാറ്റില്ല; ബെവ്കോ ജീ​​വ​​ന​​ക്കാ​​ർ​​ക്ക് 85,000 രൂ​പ ബോണസ് നൽകും
cancel

തി​​രു​​വ​​ന​​ന്ത​​പു​​രം: ബി​​വ​​റേ​​ജ​​സ് കോ​​ർ​​പ​​റേ​​ഷ​​ൻ ജീ​​വ​​ന​​ക്കാ​​ർ​​ക്ക് ഓ​​ണ​​ത്തി​​നു  85,000 രൂ​പ തന്നെ ബോണസായി ലഭിക്കും. നേരത്തേയെടുത്ത തീരുമാനം മാറ്റേണ്ടെന്ന് മു​ഖ്യ​മ​ന്ത്രി പി​ണ​റാ​യി വി​ജ​യൻെറ നിലപാട്. എന്നാൽ ബെവ്കോയിൽ ഡെപ്യൂട്ടേഷനായി വന്നവർക്ക് അടുത്ത വർഷം മുതൽ ബോണസ് നൽകില്ല. ഇവർക്ക് മാതൃ സ്ഥാപനങ്ങളിൽ നിന്ന് ലഭിക്കുന്ന ബോണസാണ് ലഭിക്കുക. ശ​മ്പ​​ള​​ത്തി​‍​​​​​​​െൻറ ര​​ണ്ടു​​മ​​ട​​ങ്ങി​​ലേ​​റെ തു​​ക​​യാ​​ണ് ഇ​​ത്ത​​വ​​ണ ബെ​​വ്കോ​​യി​​ൽ മി​​ക്ക ജീ​​വ​​ന​​ക്കാ​​ർ​​ക്കും ല​​ഭി​​ക്കു​ക.19.25 ശ​ത​മാ​നം എ​ക്​​സ്​​ഗ്രേ​ഷ്യ​യും 10.​25 ശ​ത​മാ​നം പെ​ർ​ഫോ​മ​ൻ​സ്​ അ​ല​വ​ൻ​സും ചേ​ർ​ത്ത്​ 29.50 ശ​ത​മാ​നം ബോ​ണ​സാ​ണ് ഇ​ത്ത​വ​ണ അ​നു​വ​ദി​ച്ച​ത്.  

വ​​ൻ​​തു​​ക ബോ​​ണ​​സ് ന​​ൽ​​കു​​ന്ന​​തി​​നെ​​തി​​രെ ധ​ന​മ​ന്ത്രി ഡോ. ​തോ​മ​സ്​ ​െഎ​സ​ക്​ മു​ഖ്യ​മ​ന്ത്രി പി​ണ​റാ​യി വി​ജ​യ​ന്​ ക​ത്ത്​ ന​ൽ​കിയിരുന്നു. 85,000 രൂ​പ വ​രെ ബോ​ണ​സ്​ ന​ൽ​കു​ന്ന​തു ധ​ന​പ​ര​മാ​യ നി​രു​ത്ത​ര​വാ​ദി​ത്ത​മാ​ണെ​ന്നും ഇ​തു നി​യ​ന്ത്രി​ക്ക​ണ​മെ​ന്നുമായിരുന്നു മന്ത്രിയുടെ ആവശ്യം. കെ.​എ​സ്.​എ​ഫ്.​​ഇ ജീ​വ​ന​ക്കാ​രു​ടെ ഇ​ൻ​സ​​​​​​​െൻറി​വ്​ ഒ​മ്പ​തി​ൽ​നി​ന്ന്​ ഏ​ഴേ​മു​ക്കാ​ൽ ശ​ത​മാ​ന​മാ​യി വെ​ട്ടി​കു​റ​ക്കു​ക​യും ചെ​യ്​​ത മാ​തൃ​ക​യി​ൽ ബെ​​വ്കോ ജീ​​വ​​ന​​ക്കാ​​രു​​ടെ​​യും ഇ​​ൻ​​സെ​​ൻ​റി​​വ് വെ​​ട്ടി​​ക്കു​​റ​​ക്ക​​ണ​​മെ​​ന്നാ​​ണ് ധ​​ന​​വ​​കു​​പ്പി​‍​​​​​​​െൻറ ആ​​വ​​ശ്യം.

സ​ർ​ക്കാ​റി​ന്​ കീ​ഴി​ലെ സ്ഥാ​പ​ന​ത്തി​ൽ ഇ​ത്ര ഉ​യ​ർ​ന്ന ബോ​ണ​സ്​ ന​ൽ​കു​ന്ന​തി​ലെ വി​യോ​ജി​പ്പാ​ണ്​ ധ​ന​ക​വ​കു​പ്പ്​ പ്ര​ക​ടി​പ്പി​ച്ചത്. വ​​ൻ തു​​ക ഇ​​ൻ​​സെ​​ൻ​റി​വ് ല​​ഭി​​ക്കു​​ന്ന​​തി​​നെ തു​​ട​​ർ​​ന്ന് ബെ​​വ്കോ​​യി​​ലേ​​ക്ക് ഡെ​​പ്യൂ​​ട്ടേ​​ഷ​​ൻ വാ​​ങ്ങു​​ന്ന​​തി​​നാ​​യി ജീ​​വ​​ന​​ക്കാ​​ർ മ​​ത്സ​​രി​​ക്കു​​ന്ന​​താ​​യി റി​​പ്പോ​​ർ​​ട്ടു​​ണ്ടാ​​യി​​രു​​ന്നു. ത​ങ്ങ​ളു​ടെ ജോ​ലി​യു​ടെ പ്ര​ത്യേ​ക​ത​യും​ ജോ​ലി സ​മ​യ​വു​ം ക​ണ​ക്കാ​ക്കി​യാ​ണ്​ ബോ​ണ​സെ​ന്നാ​ണ്​ ജീ​വ​ന​ക്കാ​ർ പ​റ​യു​ന്ന​ത്. 

ത​ങ്ങ​ളു​ടെ ബോ​ണ​സി​നെ​തി​രെ വി​മ​ർ​ശ​നം വ​ന്ന സാ​ഹ​ച​ര്യ​ത്തി​ൽ​ കെ.​എ​സ്.​എ​ഫ്.​ഇ​യി​ലെ വ​ൻ ​ഇ​ൻ​സ​​​​​​​െൻറി​വാ​ണ്​ ബെ​വ്​​കോ ജീ​വ​ന​ക്കാ​ർ ഉ​യ​ർ​ത്തി​ക്കാ​ണി​ച്ചി​​രു​ന്ന​ത്. കെ.​എ​സ്.​എ​ഫ്.​ഇ ജീ​വ​ന​ക്കാ​രു​ടെ ഇ​ൻ​സ​​​​​​​െൻറി​വ്​ ഒ​മ്പ​തി​ൽ​നി​ന്ന്​ ഏ​ഴേ​മു​ക്കാ​ലാ​യി കു​റ​ക്കു​ക​യാ​യി​രു​ന്നു.  ഉ​യ​ർ​ന്ന ഉ​ദ്യോ​ഗ​സ്ഥ​ർ​ക്ക്​ ഒാ​ണ​ക്കാ​ല​ത്ത്​ ഒ​ന്നേ​കാ​ൽ​ല​ക്ഷം രൂ​പ വ​രെ ഇ​ൻ​സ​​​​​​​െൻറി​വ്​ ല​ഭി​ച്ചി​രു​ന്നു. ഇ​തു കു​റ​ച്ച​തോ​ടെ ഉ​യ​ർ​ന്ന ബോ​ണ​സ്​ 75,000 രൂ​പ​യായി. സ​മാ​ന പ​രി​ധി ബെ​വ്​​കോ​യി​ലും വേ​ണ​മെ​ന്നാ​ണ്​ ധ​ന​വ​കു​പ്പ്​ ആ​വ​ശ്യം. 

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:kerala newsbevcodr thomas isaacmalayalam newsemployees onam bonus
News Summary - bevco employees onam bonus- Kerala news
Next Story