Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightമദ്യശാലകൾ അടച്ചിട്ടാൽ...

മദ്യശാലകൾ അടച്ചിട്ടാൽ വൻ നഷ്​ടമുണ്ടാകുമെന്ന്​ സർക്കാർ

text_fields
bookmark_border
മദ്യശാലകൾ അടച്ചിട്ടാൽ വൻ നഷ്​ടമുണ്ടാകുമെന്ന്​ സർക്കാർ
cancel

കോഴിക്കോട്​: കൊറോണ ഭീതി സംസ്​ഥാനത്തെ വരിഞ്ഞുമുറുക്കു​േമ്പാഴും മദ്യവിൽപന ശാലകൾ അടക്കില്ലെന്ന പിടിവാശിയ ിൽ സർക്കാർ. ബീവറേജ്​ ഔട്​ലെറ്റുകൾ മാർച്ച്​ 31 വരെ അടച്ചിട്ടാൽ വലിയ നഷ്​ടമുണ്ടാകു​െമന്ന വിശദീകരണവുമായി എക്​സൈസ ്​ വകുപ്പ്​ രംഗ​െത്തത്തി.

മദ്യവിൽപനശാലകൾ അടക്കി​െല്ലന്ന പഴയ നിലപാട്​ ആവർത്തിച്ച എക്​സൈസ്​ വകുപ്പ്​ മന്ത്രി ടി.പി. രാമകൃഷ്​ണൻ, ബീവറേജ്​ ഔട്​ലെറ്റുകളിൽ തിരക്ക്​ ഒഴിവാക്കാൻ ക്രമീകരണങ്ങൾ വരുത്തിയിട്ടുണ്ടെന്ന ന്യായമാണ്​ ഉന്നയിച്ചത്​. ബീവറേജ്​ ഔട്​ലെറ്റുകളിൽ മറ്റു സുരക്ഷാപ്രശ്​നങ്ങളില്ലെന്നും ആളുകൂടുന്നതിനാണ്​ നിയന്ത്രണമേർപെടുത്തിയതെന്നും മന്ത്രി പറഞ്ഞു. ജീവനക്കാർ മാസ്​കോ മുഖം മറയ്​ക്കാൻ തൂവാലയോ ഉപയോഗിക്കണമെന്ന്​ നിർദേശം നൽകിയിട്ടുണ്ട്​.

സംസ്​ഥാനത്ത്​ ആളുകൾ ഒത്തുകൂടുന്നത്​ ഒഴിവാക്കണമെന്ന്​ കർശന നിർദേശം നൽകിയ സർക്കാർ, നിരവധി പേർ ഒത്തുചേരുന്ന ബീവറേജ്​ ഔട്​ലെറ്റുകളും ബാറുകളുമൊക്കെ നിർബാധം തുറന്നു പ്രവർത്തിക്കാൻ അനുവദിക്കുന്നത്​ കടുത്ത വിമർശനത്തിനിടയാക്കിയിട്ടുണ്ട്​. കേരളത്തിലെ സവിശേഷ സാഹചര്യം കണക്കിലെടുത്ത്​ ​േപാണ്ടിച്ചേരിയിൽ ഉൾപെട്ട മാഹിയും തമിഴ്​നാട്​ അടക്കമുള്ള അയൽ സംസ്​ഥാനങ്ങളും മദ്യശാലകൾ അടച്ചിടാൻ തീരുമാനിച്ചിട്ടും കേരളം ഈ ആവശ്യത്തോട്​ പുറംതിരിഞ്ഞുനിൽക്കുകയാണ്​.

മദ്യശാലകൾ അടച്ചിട്ടാൽ സാമ്പത്തികമായി വൻ നഷ്​ടമുണ്ടാകുമെന്ന്​ പറയുന്ന സർക്കാർ ഇന്നാട്ടിലെ ജനങ്ങളു​ടെ ജീവനും ആ​േരാഗ്യത്തിനും ഒരു വിലയും കൽപിക്കുന്നില്ലേയെന്ന ചോദ്യം വ്യാപകമായി ഉയർന്നുകഴിഞ്ഞു.

അടച്ചിടില്ലെന്ന്​ സർക്കാർ വാശിപിടിക്കുന്ന സാഹചര്യത്തിൽ മദ്യശാലകൾ പൂട്ടണമെന്നാവശ്യപ്പെട്ട്​ ലഹരി നിർമാർജന സമിതി ചൊവ്വാഴ്​ച ഹൈക്കോടതിയിൽ ഹരജി നൽകി​. ജനാഭിപ്രായത്തോട്​ എക്​സൈസ്​ മന്ത്രി സ്വീകരിക്കുന്ന നിഷേധാത്​മക നിലപാട്​ പ്രതിഷേധാർഹമാണെന്നും ബീവറേജ്​ ഔട്​ലെറ്റുകൾ അടച്ചിടണമെന്നും കോൺഗ്രസ്​ നേതാവ്​ വി.എം. സുധീരൻ ആവശ്യപ്പെട്ടു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:kerala newsCovid BEVCO
News Summary - bevco closing amid fear about covid -kerala news
Next Story