കോഴിക്കോട്: മദ്യ വിതരണത്തിന് ഓൺലൈൻ ബുക്കിങ്ങിനുള്ള ആപ്ലിക്കേഷനായ ബെവ് ക്യൂവിന് ഗൂഗ്ളിെൻറ അനുമതി ലഭിക്കാത്തതുകൊണ്ടാണ് മദ്യ ഷാപ്പുകൾ തുറക്കാൻ വൈകുന്നതെന്ന് എക്സൈസ് വകുപ്പ് മന്ത്രി ടി.പി. രാമകൃഷ്ണൻ.
സംസ്ഥാനത്ത് മദ്യ ഷാപ്പുകൾക്ക് മുമ്പിൽ വലിയ തിരക്ക് കേരളത്തിെൻറ അനുഭവമാണ്. കോവിഡ് വ്യാപനത്തിെൻറ കാലമാണിത്. ഇൗ സാഹചര്യം കൂടി പരിഗണിച്ച് തിരക്ക് ഒഴിവാക്കുന്നതിനുള്ള സംവിധാനം ഒരുക്കേണ്ടതുണ്ട്. അത്തരം സംവിധാനമൊരുക്കിയതിന് ശേഷം മദ്യഷാപ്പുകൾ തുറക്കാമെന്ന നിലപാടാണ് സർക്കാർ കൈക്കൊണ്ടത്.
ഗൂഗ്ളിെൻറ അനുമതി ലഭിച്ചതിന് ശേഷമേ ആപ് നടപ്പിലാക്കാൻ സാധിക്കൂവെന്നും അതിനാവശ്യമായ നടപടികൾ സർക്കാർ സ്വീകരിച്ചു വരികയാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.