Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightലഹരിവിരുദ്ധദിനം മറന്നു...

ലഹരിവിരുദ്ധദിനം മറന്നു ബെവ്​ക്യൂ ആപ്പിൽ ടോക്കൺ അനുവദിച്ചു

text_fields
bookmark_border
ലഹരിവിരുദ്ധദിനം മറന്നു ബെവ്​ക്യൂ ആപ്പിൽ ടോക്കൺ അനുവദിച്ചു
cancel

തി​രു​വ​ന​ന്ത​പു​രം: മ​ദ്യ​വി​ത​ര​ണ​ത്തി​ന്​ ഏ​ർ​പ്പെ​ടു​ത്തി​യ 'ബെ​വ്​​ക്യൂ ആ​പ്പി'​ൽ വീ​ണ്ടും പാ​ളി​ച്ച. ലോ​ക ല​ഹ​രി​വി​രു​ദ്ധ​ദി​നം പോ​ലും അ​റി​യാ​തെ മ​ദ്യ​ത്തി​ന്​ ​െവ​ള്ളി​യാ​ഴ്​​ച ടോ​ക്ക​ൺ അ​നു​വ​ദി​ച്ച​താ​ണ്​ വി​വാ​ദ​മാ​യ​ത്.

ല​ഹ​രി​വി​രു​ദ്ധ​ദി​ന​മാ​യ ജൂ​ണ്‍ 26ന് ​സം​സ്ഥാ​ന​ത്തെ മ​ദ്യ​വി​ൽ​പ​ന​ശാ​ല​ക​ൾ അ​ട​ച്ചി​ടാ​നു​ള്ള എ​ക്സൈ​സ് വ​കു​പ്പി​​െൻറ നി​ര്‍ദേ​ശം വ​ർ​ഷ​ങ്ങ​ളാ​യി നി​ല​വി​ലു​ണ്ട്.

എ​ന്നാ​ൽ അ​ത്​ മ​ന​സ്സി​ലാ​ക്കാ​തെ​ ആ​പ് വ​ഴി മ​ദ്യം വാ​ങ്ങാ​ന്‍ ബു​ക്ക് ചെ​യ്ത​വ​ര്‍ക്കെ​ല്ലം ഡ്രൈ ​ഡേ​യാ​യ വെ​ള്ളി​യാ​ഴ്​​ച​ത്തേ​ക്ക്​ ടോ​ക്ക​ണ്‍ കി​ട്ടി. സം​ഭ​വം പു​റ​ത്താ​യ​തോ​ടെ അ​ബ​ദ്ധം മ​ന​സ്സി​ലാ​ക്കി ആ​പ്​ ത​യാ​റാ​ക്കി​യ ക​മ്പ​നി​യാ​യ ഫെ​യ​ര്‍കോ​ഡ് ടോ​ക്ക​ണ്‍ അ​​നു​വ​ദി​ക്കു​ന്ന​ത്​ നി​ര്‍ത്തി.

വെ​ള്ളി​യാ​ഴ്ച ഡ്രൈ ​ഡേ​യെ​ന്ന് അ​റി​യാ​തെ ആ​പ് വ​ഴി രാ​വി​ലെ ചി​ല​ര്‍ക്ക് ടോ​ക്ക​ണ്‍ ന​ല്‍കി​യെ​ന്ന​ും അ​ബ​ദ്ധം മ​ന​സ്സി​ലാ​ക്കി​യ​തോ​ടെ നി​ര്‍ത്തി ​െവ​ക്കാ​ന്‍ ഫെ​യ​ര്‍കോ​ഡി​ന് നി​ര്‍ദേ​ശം ന​ല്‍കി​യെ​ന്നും ബി​വ​റേ​ജ​സ് കോ​ർ​പ​റേ​ഷ​ൻ എം.​ഡി സ്പ​ര്‍ജ​ന്‍കു​മാ​ര്‍ പ​റ​ഞ്ഞു.

ഡ്രൈ ​ഡേ​യി​ല്‍ മ​ദ്യം വാ​ങ്ങാ​ന്‍ ആ​പ് വ​ഴി ടോ​ക്ക​ണ്‍ ന​ല്‍കി​യ ന​ട​പ​ടി തെ​റ്റാ​യി​പ്പോ​യെ​ന്ന്​ എ​ക്സൈ​സ് മ​ന്ത്രി ടി.പി. രാ​മ​കൃ​ഷ്​​ണ​നും വ്യ​ക്ത​മാ​ക്കി.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:liquor saledry dayWorld Day Against Drug Abusebev q apptoken distributionKerala News
Next Story