വിവാഹവേദിയിലും ഭാരത് ജോഡോ യാത്രക്ക് ആശംസ
text_fieldsവിവാഹവേദിയിൽ പ്രശാന്തും അമൃതയും രാഹുൽ ഗാന്ധിയുടെ ഭാരത് ജോഡോ യാത്ര പ്രചാരണ പോസ്റ്ററുമായി നേതാക്കൾക്കൊപ്പം
കോട്ടക്കൽ: വിവാഹവേദിയിൽ രാഹുൽ ഗാന്ധിയുടെ ഭാരത് ജോഡോ യാത്രക്ക് ആശംസ നേർന്ന് വധൂവരന്മാർ. പെരുമണ്ണ പഞ്ചായത്തിൽ തിങ്കളാഴ്ച വിവാഹിതരായ പ്രശാന്തും അമൃതയുമാണ് രാഹുൽ ഗാന്ധിയുടെ യാത്രാപോസ്റ്ററുകൾ പ്രചരിപ്പിച്ച് ആവേശം തീർത്തത്. പെരുമണ്ണ ക്ലാരി യൂത്ത് കോൺഗ്രസ് സംഘടിപ്പിച്ച ജോഡോ യാത്ര പ്രചാരണമാണ് വിവാഹ വേദിയേയും ആവേശമാക്കിയത്.
കോൺഗ്രസ്, യൂത്ത് കോൺഗ്രസ് നേതാക്കൾ അഭിവാദ്യമർപ്പിച്ച് ഇരുവർക്കുമൊപ്പം അണിനിരന്നു. കോട്ടക്കൽ പി.എം ഓഡിറ്റോറിയത്തിൽ വൈകുന്നേരം നടന്ന ചടങ്ങിലാണ് ഭാരത് ജോഡോ യാത്രയുടെ പ്രചാരണം നടന്നത്. പഞ്ചായത്ത് പതിനാറാം വാർഡ് അംഗം ഷാജു കാട്ടകത്തിന്റെ സഹോദരനാണ് വരൻ.
ഡി.സി.സി പ്രസിഡന്റ് വി.എസ്. ജോയ്, യൂത്ത് കോൺഗ്രസ് ജില്ല പ്രസിഡന്റ് ഷാജി പാച്ചേരി, നാസർ കെ. തെന്നല, ബുഷുറുദ്ധീൻ തടത്തിൽ, ഷഫീഖ് മങ്കട, അക്ബർ ചെമ്മിളി, സുധീഷ് പള്ളിപ്പുറത്ത്, നിസാർ മുഹമ്മദ്, സമീർ കളത്തിങ്കൽ എന്നിവരും ആശംസ നേർന്നു.

