ഇന്ത്യയിലെ മികച്ച എൻ.ജി.ഒക്കുള്ള സോഷ്യൽ എന്‍റിറ്റി അവാർഡ് സച്ന്
text_fieldsമികച്ച സോഷ്യല്‍ എന്‍റിറ്റി പുരസ്‌കാരം സൊസൈറ്റി ഫോര്‍ ആക്ഷന്‍ ഇന്‍ കമ്യൂണിറ്റി ഹെല്‍ത്ത് സി.ഇ.ഒയും സെക്രട്ടറിയുമായ കെ.പി. രാജേന്ദ്രന്‍, അഡ്വ. അമല്‍ ദേവരാജ് ചെറുകര, ജ്യോതിസ്, ശമ്പ സേനാപതി എന്നിവര്‍ ചേര്‍ന്ന് പെപ്‌സി കോ ഇന്ത്യ ചീഫ് ഗവണ്‍മെന്റ് അഫയേഴ്‌സ് ആന്‍ഡ് കമ്യൂണിക്കേഷന്‍ ഓഫിസര്‍ ഗരിമ സിങ്ങില്‍ നിന്ന് ഏറ്റുവാങ്ങുന്നു.
ന്യൂഡൽഹി: ഇന്ത്യയിലെ എൻ.ജി.ഒകൾ സാമൂഹിക, ആരോഗ്യ മേഖലകളിൽ നടത്തുന്ന പ്രവർത്തനങ്ങൾക്ക് വർഷംതോറും നൽകുന്ന സോഷ്യൽ ആൻഡ് ബിസിനസ് എന്‍റർപ്രൈസ് റസ്പോൻസിബിൾ അവാർഡ് (സബെര) ഡൽഹി ആസ്ഥാനമായുള്ള സച്ന് (സൊസൈറ്റി ഫോർ ആക്ഷൻ ഇൻ കമ്യൂണിറ്റി ഹെൽത്ത്). രാജ്യത്തെ വിവിധ സംസ്ഥാനങ്ങളിൽ സച് നടത്തിയ കോവിഡ്കാല വാക്‌സിനേഷൻ ബോധവൽകരണ പ്രവർത്തനങ്ങളും വാക്സിനേഷൻ ഡ്രൈവ് സപ്പോർട്ടും കമ്യൂണിറ്റി ഹെൽത്ത് മേഖലയിലെ പിന്തുണയും പരിഗണിച്ചാണ് സച്ന് അവാർഡ് നൽകിയത്.
യുനെസ്കോ ഹെഡ്ക്വാർടേഴ്സിൽ നടന്ന ചടങ്ങിൽ ഈ വർഷത്തെ മികച്ച സോഷ്യൽ എന്‍റിറ്റി അവാർഡ് പെപ്‌സികോ ഇന്ത്യ ചീഫ് ഗവണ്‍മെന്റ് അഫേഴ്‌സ് ആന്‍ഡ് കമ്യൂണിക്കേഷന്‍ ഓഫിസര്‍ ഗരിമ സിങ് സമ്മാനിച്ചു. സച് ഇന്ത്യ സി.ഇ.ഒയും സെക്രട്ടറിയുമായ കെ.പി. രാജേന്ദ്രൻ, അഡ്വ. അമൽ ദേവരാജ് ചെറുകര (അഡ്വൈസറി ബോർഡ് ചെയർമാൻ), ജ്യോതിസ് (പ്രോഗ്രാം ഡയറക്ടർ), ശമ്പ സേനാപതി (ഡയറക്ടർ ബോർഡ് മെമ്പർ) എന്നിവർ ചേർന്ന് ഏറ്റുവാങ്ങി.
ഡോ. ബിബേക് ദേബ്രോയ് (ചെയർമാൻ, പ്രധാനമന്ത്രിയുടെ സാമ്പത്തിക ഉപദേശക കൗൺസിൽ), രേണു സുദ് കർണാട് (എം.ഡി, എച്.ഡി.എഫ്.സി ലിമിറ്റഡ്), രാജ് മരിവാല (ഡയറക്റ്റർ, മരിവല ഹെൽത്ത് ഇനിഷീയേറ്റിവ്) എന്നിവരായിരുന്നു അവാർഡ് നിർണയ ജൂറി അംഗങ്ങൾ.
അവാർഡ് കൂടുതൽ ഉത്തരവാദിത്തത്തോടെ പ്രവർത്തിക്കാൻ സച്നെ പ്രാപ്തമാക്കുമെന്ന് സച് ഇന്ത്യ സി.ഇ.ഒയും സെക്രട്ടറിയുമായ കെ.പി. രാജേന്ദ്രൻ പറഞ്ഞു. ചടങ്ങിൽ വിവിധ സംസ്ഥാനങ്ങളിൽ നിന്നുള്ള സാമൂഹിക, ആരോഗ്യ പ്രവർത്തകർ, എൻ.ജി.ഒ ഭാരവാഹികൾ എന്നിവർ പങ്കെടുത്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

