Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range Updated On
date_range 'എഴുപതിയഞ്ച് വയസുള്ള കവിയെ പോലും ഭയക്കുന്ന ഭരണകൂടം, അയ്യയ്യേ നാണക്കേട്'
text_fieldsbookmark_border
കൊച്ചി: ബി.ജെ.പിയെയും അമിത് ഷായെയും പരിഹസിച്ച് പോസ്റ്റിട്ടെന്ന് ആരോപിച്ച് കവി സച്ചിദാനന്ദനെ ഫേസ്ബുക്ക് വിലക്കിയതിനെതിരെ എഴുത്തുകാരൻ ബെന്യാമിൻ. ഫേസ്ബുക്ക് വിലക്കിയാൽ ഉടൻ വായുവിൽ അലിഞ്ഞു പോകുന്ന വ്യക്തിയല്ല അദ്ദേഹം. സച്ചിദാനന്ദൻ ഇന്നോളം എഴുതിയ കവിതകളും ഉയർത്തിപ്പിടിച്ച നിലപാടുകളും ഭീരുക്കളുടെ നെഞ്ചിൽ ഒരു ഇടിമുഴക്കം പോലെ വന്നു പതിക്കുന്നുണ്ട് എന്നാണ് ഇതിനർഥമെന്നും ബെന്യാമിൻ ഫേസ്ബുക്കിൽ കുറിച്ചു.
ഫേസ്ബുക്ക് കുറിപ്പിന്റെ പൂർണരൂപം:
ഫേസ്ബുക്ക് വിലക്കിയാൽ ഉടൻ വായുവിൽ അലിഞ്ഞു പോകുന്ന വ്യക്തിയല്ല സച്ചി മാഷ്. അദ്ദേഹം ഇന്നോളം എഴുതിയ കവിതകളും ഉയർത്തിപ്പിടിച്ച നിലപാടുകളും ഭീരുക്കളുടെ നെഞ്ചിൽ ഒരു ഇടിമുഴക്കം പോലെ വന്നു പതിക്കുന്നുണ്ട് എന്നർത്ഥം.
എഴുപതിയഞ്ച് വയസുള്ള ഒരു കവിയെ പോലും ഭയക്കുന്ന ഭരണകൂടം.
അയ്യയ്യേ നാണക്കേട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story

