ഒപ്പിട്ടിട്ട് മതിൽ പണിയാൻ പോയാൽ നിയമപരമായി നേരിടും –ബെന്നി ബഹനാൻ
text_fieldsകൊച്ചി: വനിതാമതിൽ പൊളിയുമെന്ന് യു.ഡി.എഫ് കൺവീനർ ബെന്നി ബഹനാൻ. സർക്കാറിെൻറ ആ നുകൂല്യം പറ്റുന്നവർ ഒപ്പിട്ടിട്ട് മതിൽ പണിയാൻ പോയാൽ നിയമപരമായി നേരിടും. മതിലി ന് ആളെ എത്തിക്കാൻ സ്കൂൾ വാഹനങ്ങൾ വിട്ടുനൽകാൻ ശ്രമിച്ചാൽ സ്കൂളുകൾക്ക് മുന്നിൽ ഉപരോധം തീർക്കുമെന്നും ബെന്നി ബഹനാൻ വാർത്തസമ്മേളനത്തിൽ പറഞ്ഞു.
സർക്കാർ ആനുകൂല്യം ലഭിക്കുന്നവരെയൊക്കെ ഇതിൽ പങ്കെടുക്കാൻ നിർബന്ധിക്കുകയാണ്. ഇത് നേരിടാൻ തദ്ദേശ സ്ഥാപനങ്ങളിൽ യു.ഡി.എഫ് പരിശോധന നടത്തും. മതിലിനോട് വിയോജിക്കുന്നവർക്കെതിരെ സി.പി.എം ധാർഷ്ട്യം നിറഞ്ഞ അസഹിഷ്ണുത കാണിക്കുകയാണ്. ചരിത്രത്തിെൻറ ചവറ്റുകൊട്ടയിലേക്ക് വലിച്ചെറിഞ്ഞ ജാതിചിന്തകളെ പുനരാവിഷ്കരിക്കുകയാണ് സർക്കാർ. സംഘ്പരിവാർ സംഘടനകളെക്കാൾ വിഷം ചീറ്റുന്നവരാണ് മതിലിെൻറ ശിൽപികളിൽ പലരും. കർസേവയിലെ മതിലിെൻറ അവശിഷ്ടവും ബർലിൻ മതിലിെൻറ അവശിഷ്ടവും എങ്ങനെ ഒത്തുചേരുമെന്നും ബെന്നി ബഹനാൻ ചോദിച്ചു.
ശ്രീകോവിലിനുസമീപം പൊലീസ് ബൂട്ടിട്ട് കയറിയതുൾപ്പെടെ ശബരിമലയുടെ പവിത്രത നശിപ്പിക്കുന്ന നടപടികളാണ് സർക്കാറിേൻറത്. കൂടുതൽ തീർഥാടകർ എത്തിയാൽ അടിസ്ഥാനസൗകര്യങ്ങളുടെ കുറവ് ചോദ്യം ചെയ്യപ്പെടുമെന്നതുകൊണ്ട് തീർഥാടകരെ കുറക്കാൻ പിണറായി വിജയനുവേണ്ടിയാണ് ശബരിമലയിലെ നിയന്ത്രണങ്ങളെന്നും ബെന്നി ബഹനാൻ കുറ്റപ്പെടുത്തി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
