ജി. ശക്തിധരന്റെ വെളിപ്പെടുത്തൽ: പരാതി നൽകും -ബെന്നി ബഹനാൻ
text_fieldsതിരുവനന്തപുരം: ദേശാഭിമാനി മുന്‍ അസോസിയറ്റ് എഡിറ്റര്‍ ജി. ശക്തിധരന്റെ വെളിപ്പെടുത്തലിൽ സർക്കാറിനെതിരെ നിലപാട് കടുപ്പിച്ച് പ്രതിപക്ഷം. പഴംമുറം കൊണ്ടല്ല, കൈതോലപ്പായ കൊണ്ട് മറച്ചാലും മുഖ്യമന്ത്രിക്കും സി.പി.എമ്മിനും എതിരെയുള്ള ആരോപണങ്ങള്‍ മറച്ചുപിടിക്കാനാവില്ലെന്നും വിഷയത്തിൽ ഇ.ഡിക്കും സി.ബി.ഐക്കും പരാതി നൽകുമെന്നും കോൺഗ്രസ് നേതാവ് ബെന്നി ബഹനാൻ എം.പി പറഞ്ഞു. കെ.യു.ഡബ്ല്യു.ജെ സംഘടിപ്പിച്ച മീറ്റ് ദ പ്രസ് പരിപാടിയില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.
ആരോപണങ്ങൾ ശക്തമായിട്ടും ഒന്നും മിണ്ടാതെ മുഖ്യമന്ത്രി മോദിക്ക് പഠിക്കുകയാണ്. ഒരുകാലത്ത് സി.പി.എം നേതാക്കളുമായി ആത്മബന്ധമുണ്ടായിരുന്ന വ്യക്തിയാണ് കാര്യങ്ങൾ വെളിപ്പെടുത്തിയത്. സംസ്ഥാന പൊലീസ് മേധാവിക്ക് പരാതി നല്‍കിയെങ്കിലും മറുപടിയൊന്നും ലഭിച്ചില്ല. ആരും മറുപടി പറയാത്തതിനാല്‍ അരോപണവിധേയരുടെ പേര് പൊതുമണ്ഡലത്തിലുണ്ട്. ശക്തിധരന്റെ ആക്ഷേപം പിണറായി വിജയനെതിരെയാണെന്ന് സംശയിക്കുന്നു.
സംഭവം നടന്ന സമയത്ത് ചികിത്സ തേടിയ സി.പി.എം നേതാവ് പി. ജയരാജനാണ്. ഇപ്പോള്‍ മന്ത്രിസഭയിലുള്ള ഒരാളും ഉണ്ടായിരുന്നുവെന്ന് ആരോപിച്ചിട്ടുണ്ട്. അത് ആരാണെന്ന് മാധ്യമങ്ങള്‍ അന്വേഷിക്കട്ടെ.ആരോപണങ്ങള്‍ തെറ്റാണെങ്കില്‍ അന്വേഷിച്ച് സംശയങ്ങള്‍ ഇല്ലാതാക്കാനുള്ള ആര്‍ജവം മുഖ്യമന്ത്രി കാണിക്കണം. പൊലീസ് അന്വേഷിച്ചില്ലെങ്കില്‍ ഇ.ഡി, സി.ബി.ഐ എന്നിവര്‍ക്ക് പരാതി നല്‍കും. നിയമപരമായുള്ള വഴിയും നോക്കുമെന്ന് അദ്ദേഹം പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

