ബെന്നി ബഹനാന്‍റെ മകൾ വീണ വിവാഹിതയായി
text_fieldsകൊച്ചി: യു.ഡി.എഫ് കൺവീനർ ബെന്നി ബഹനാന്‍റെയും ഷെർലി ബെന്നിയുടെയും മകൾ വീണയും വയനാട് ബത്തേരി കോളിയാടി തേനുങ്കൽ കുര്യാക്കോസിന്‍റെയും ലിസിയുടെയും മകൻ മനുവും വിവാഹിതരായി. പെരുമ്പാവൂർ വെങ്ങോല മാർബഹനാം വലിയ പള്ളിയിൽ നടന്ന വിവാഹ ചടങ്ങുകൾക്ക് ബസേലിയോസ് തോമസ് പ്രഥമൻ കാതോലിക്ക ബാവ, ഭദ്രാസനാധിപന്മാരായ ഏലിയാസ് മാർ അത്തനാസിയോസ്, എബ്രഹാം മാർ സെവേറിയോസ്, പോളി കാർപോസ് സക്കറിയാസ് എന്നിവർ നേതൃത്വം നൽകി.
മുൻ മുഖ്യമന്ത്രി ഉമ്മൻചാണ്ടി, മന്ത്രി വി.എസ്. സുനിൽ കുമാർ, എ.ഐ.സി.സി ജനറൽ സെക്രട്ടറിമാരായ കെ.സി. വേണുഗോപാൽ, മുകുൾ വാസ്നിക്, വയലാർ രവി എം.പി, കെ.പി.സി.സി മുൻ പ്രസിഡൻറ് തെന്നല ബാലകൃഷ്ണപിള്ള, രമേശ് ചെന്നിത്തല, പി.ജെ. കുര്യൻ, ഷിബു ബേബി ജോൺ, പി.ജെ. ജോസഫ് എം.എൽ.എ, അനൂപ് ജേക്കബ് എം.എൽ.എ, ജി. ദേവരാജൻ, ജസ്റ്റിസുമാരായ ചിദംബരേഷ്, ഹരിലാൽ, രാമചന്ദ്രൻ നായർ, എക്സൈസ് കമീഷണർ ഋഷിരാജ് സിങ്, എ.ഡി.ജി.പി കെ. പത്മകുമാർ, നിർമാതാവ് ആൻറണി പെരുമ്പാവൂർ, രഞ്ജി പണിക്കർ, കോട്ടയം നസീർ, സി.പി.എം ജില്ല സെക്രട്ടറി സി.എൻ. മോഹനൻ, പി. രാജീവ്, കെ. ചന്ദ്രൻ പിള്ള തുടങ്ങിയവർ പങ്കെടുത്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
