Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

മോദി മഹത്വവത്കരണം കോൺഗ്രസ് നേതാക്കളുടെ രീതിയല്ല -ബെന്നി ബഹനാൻ

text_fields
bookmark_border
മോദി മഹത്വവത്കരണം കോൺഗ്രസ് നേതാക്കളുടെ രീതിയല്ല -ബെന്നി ബഹനാൻ
cancel

കൊച്ചി: പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് അനുകൂലമായി പ്രസ്താവന നടത്തുന്ന കോൺഗ്രസ് നേതാക്കൾക്കെതിരെ വിമർശനവു മായി യു.ഡി.എഫ് കൺവീനർ ബെന്നി ബഹനാൻ. നരേന്ദ്ര മോദിയെ മഹത്വവത്കരിക്കുന്നത് കോൺഗ്രസ് നേതാക്കളുടെ രീതിയല്ലെന്ന് ബെന്നി ബഹനാൻ പറഞ്ഞു.

കേന്ദ്ര സർക്കാർ നടപ്പാക്കുന്നതെല്ലാം ആർ.എസ്.എസ് നയങ്ങളാണ്. അതുകൊണ്ടാണ് പാർലമെന്‍റിന് അകത്തും പുറത്തും കോൺഗ്രസ് മോദിയെ ശക്തമായി എതിർക്കുന്നതെന്നും അദ്ദേഹം വ്യക്തമാക്കി.

ശശി തരൂരാണ് ഒടുവിൽ മോദി അനുകൂല പ്രസ്താവന നടത്തിയത്. മോദിയുടെ ഭരണ മാതൃക അന്ധമായി എതിർക്കുന്നത് ഗുണം ചെയ്യില്ലെന്ന ജയറാം രമേശിന്‍റെ പ്രസ്താവന പിന്തുണച്ചാണ് ശശി തരൂരും അഭിഷേക് സിങ് വിയും പ്രസ്താവന നടത്തിയത്. ഇതേതുടർന്ന് തരൂരിനെതിരെ കെ. മുരളീധരൻ അടക്കം രംഗത്തുവന്നിരുന്നു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

News Summary - benny behanan against shashi tharoor-kerala news
Next Story