Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

ബംഗളൂരുവിലെ പീഡനം; പ്രതി വയനാട്ടിൽ പിടിയില്‍

text_fields
bookmark_border
arrest
cancel

സുല്‍ത്താന്‍ ബത്തേരി: ബംഗളൂരുവില്‍ മലയാളി വിദ്യാര്‍ഥിനിയെ പീഡിപ്പിച്ച കേസില്‍ ഒളിവിലായിരുന്ന പ്രതി വയനാട്ടിൽ പിടിയില്‍. കണ്ണൂര്‍ സ്വദേശി ഹൈനസിനെയാണ് കഴിഞ്ഞദിവസം വൈകീട്ട് കര്‍ണാടക പൊലീസ് അറസ്റ്റുചെയ്തത്. നൂല്‍പ്പുഴ കുടുക്കിയിലെ ബന്ധുവീട്ടില്‍നിന്നാണ് പ്രതിയെ പിടികൂടിയത്. ട്രാന്‍സിസ്റ്റ് വാറന്റില്‍ ബംഗളൂരുവിലെത്തിച്ച ഹൈനസിനെ വൈദ്യ വൈദ്യപരിശോധനക്ക് വിധേയമാക്കി.

ഈ മാസം 12നാണ് ബംഗളൂരു മഡിവാളയില്‍ സുഹൃത്തുക്കളുടെ താമസസ്ഥലത്ത് 20കാരിയായ വിദ്യാര്‍ഥിനി പീഡനത്തിന് ഇരയായത്. കൊയിലാണ്ടി സ്വദേശികളുടെ ചായക്കടയില്‍ വിദ്യാര്‍ഥിനി പാര്‍ട്ട് ടൈം ജോലിക്ക് പോയിരുന്നു. നഷ്ടത്തിലായ കട വില്‍ക്കാന്‍ തീരുമാനിച്ച ഉടമകളെ സഹായിക്കാനാണ് ഹൈനസ് മഡിവാളയില്‍ എത്തിയത്.

യുവതിയുടെ സുഹൃത്തുക്കളെ തന്ത്രപൂര്‍വം താമസസ്ഥലത്തുനിന്ന് ഒഴിവാക്കിയശേഷമാണ് പ്രതി പീഡനം നടത്തിയത്. അടുത്തദിവസം വിദ്യാര്‍ഥിനി പരാതി നല്‍കിയെങ്കിലും കേസെടുക്കാന്‍ മഡിവാള പൊലീസ് തയാറായില്ല. ബംഗളൂരു നോര്‍ത്ത് ഈസ്റ്റ് ഡി.സി.പിക്ക് പരാതി നല്‍കിയശേഷമാണ് 18ന് കേസെടുത്തത്.

Show Full Article

Don't miss the exclusive news

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

News Summary - Bengaluru rape case: Accused arrested in Wayanad
Next Story