Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

ബംഗാളികളാണ് ജാഥയിൽ, എൽ.ഡി.എഫിന്‍റെ ജാഥയെ പരിഹസിച്ച് പി.കെ കുഞ്ഞാലിക്കുട്ടി

text_fields
bookmark_border
PK Kunjalikutty
cancel
Listen to this Article

എൽ.ഡി.എഫ് ജാഥയെ പരിഹസിച്ച് മുസ് ലിം ലീഗ് നേതാവ് പി.കെ കുഞ്ഞാലിക്കുട്ടി. ഒരു ജാഥ കണ്ടു. ആളില്ലാത്ത ജാഥ, ബംഗാളില്‍ നിന്ന് വന്നവരാണ് ജാഥയില്‍ കൂടുതല്‍ കാണാന്‍ സാധിച്ചതെന്നായിരുന്നു കുഞ്ഞാലിക്കുട്ടിയുടെ പരിഹാസം. ആളില്ലാത്ത ബുദ്ധിമുട്ട് അവർ അനുഭവിക്കുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞു. വി.ഡി സതീശന്റെ ജാഥ തിരുവനന്തപുരത്ത് എത്തുമ്പോൾ പുതുയുഗം പിറക്കുമെന്നും പി.കെ കുഞ്ഞാലിക്കുട്ടി പറഞ്ഞു.

സെമി ജയിച്ച ടീമിനെ കാണാൻ വൻ ജനം ഉണ്ട്. ജനങ്ങളുടെ പ്രിയപ്പെട്ട താരങ്ങളെ കാണാൻ ഒരുപാട് ആളുകൾ ഇവിടെ തടിച്ചുകൂടി. നിരാശപ്പെടേണ്ടി വരില്ല കപ്പും കൊണ്ട് യു.ഡി.എഫ് പോകും. അതിനു ഞങ്ങൾ കൂടെ ഉണ്ട്. കോൺഗ്രസ്‌ നേതൃത്വത്തിലുള്ള സർക്കാർ ഉറപ്പാക്കാക്കുമെന്നും അദ്ദേഹം പറഞ്ഞു.

ഇപ്പോൾ പോറ്റിയേ ഇറക്കിയെ എന്ന് പാടേണ്ട സ്ഥിതി. അയ്യപ്പന്റെ സ്വർണ്ണം കട്ടത് പൊറുക്കാൻ കഴിയില്ല. ജനങ്ങൾ മൊത്തം ബുദ്ധിമുട്ടിലാണ്. യു.ഡി.എഫ് ഗവൺമെന്റ് ഭരിച്ചിരുന്നപ്പോൾ ഞങ്ങളുടെ നേട്ടങ്ങൾ ചൂണ്ടിക്കാട്ടി. കഴിഞ്ഞ 10 കൊല്ലം ഒരു നേട്ടവും പറയാൻ സർക്കാരിനില്ല. ശബരിമല സ്വര്‍ണക്കൊള്ള എല്‍ഡിഎഫ് ഒതുക്കിതീര്‍ക്കുകയാണെന്നും അയ്യപ്പന്റെ സ്വര്‍ണം കട്ടവരെ വെറുതെ വിടില്ലെന്നും പി.കെ കുഞ്ഞാലിക്കുട്ടി വ്യക്തമാക്കി.

പുതു തലമുറ നാട് വിടുകയാണ്. ഞങ്ങളുടെ കൈയിൽ പ്രതിവിധിയുണ്ട് യു.ഡി.എഫ് വരുമ്പോൾ കാണിച്ചുതരാം. എല്ലാ കാര്യങ്ങളിലും ഞങ്ങളുടെ കൈയിൽ പ്രതിവിധിയുണ്ട്. ഫൈനലിൽ ഞങ്ങൾ കപ്പ് അടിക്കും. പുതിയ യുഗം പിറക്കും. യു.ഡി.എഫ് വരും, ഇനി നിങ്ങളുടെ ടൈം അല്ല ഞങ്ങളുടെ ടൈം ആണെന്നും കുഞ്ഞാലിക്കുട്ടി വ്യക്തമാക്കി.

Show Full Article

Don't miss the exclusive news

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

News Summary - Bengalis are in the procession, PK Kunhalikutty mocks LDF's procession
Next Story