ബംഗാളി യുവാവിന്റെ കൊല: പ്രതിക്ക് മൂന്ന് ജീവപര്യന്തം
text_fieldsതൃശൂർ: ഇരിങ്ങാലക്കുട കണ്ഠേശ്വരത്ത് സ്വർണം തട്ടിയെടുക്കാൻ ബന്ധുവായ യുവാവിനെ കൊല പ്പെടുത്തിയ പശ്ചിമ ബംഗാൾ സ്വദേശിക്ക് ട്രിപ്പിൾ ജീവപര്യന്തം. കൊലപാതകം, കവർച്ച, ഭവന ഭേദനം എന്നീ കേസുകളിലാണ് ട്രിപ്പിള്‍ ജീവപര്യന്തവും 1.75 ലക്ഷം രൂപ പിഴയും വിധിച്ചത്.
കൊലപാതകക്കുറ്റത്തിന് ജീവപര്യന്തം കഠിന തടവാണ് ശിക്ഷ. ഹൗറ ജില്ലയിൽ ശ്യാംപൂർ-കാന്തിലാബാർ സ്വദേശിയായ അമിയ സാമന്ത (38) യെയാണ് തൃശൂർ അഡീഷനൽ ജില്ല കോടതി ശിക്ഷിച്ചത്. പിഴ അടച്ചില്ലെങ്കിൽ ഒന്നേമുക്കാൽ വർഷംകൂടി കഠിനതടവ് അനുഭവിക്കണം. കൊല്ലപ്പെട്ട ജാദബ് കുമാര്‍ ദാസിെൻറ ഭാര്യക്ക് ലീഗല്‍ സര്‍വീസസ് അതോറിറ്റിയില്‍നിന്നും വിക്ടിം കോമ്പന്‍സേഷന്‍ പ്രകാരം തുക നൽകണമെന്നും കോടതി ഉത്തരവിട്ടു.
കണ്ഠേശ്വരം പണ്ടാരത്ത്പറമ്പിൽ ഭരതെൻറ സ്വർണാഭരണ നിർമാണശാലയിൽ ജീവനക്കാരനായ ജാദബ് കുമാർ ദാസിനെ 2012 ഒക്ടോബർ 12നാണ് കണ്ഠേശ്വരെത്ത താമസ സ്ഥലത്തുവെച്ച് അമിയ സാമന്ത കൊലപ്പെടുത്തിയത്.
ആഭരണം നിർമിക്കാൻ ജാദബിെൻറ ൈകവശം ഉണ്ടായിരുന്ന 215 ഗ്രാം സ്വർണം തട്ടിയെടുക്കാനായിരുന്നു കൊലപാതകം. പ്രതിയെ ബംഗാളിൽനിന്നാണ് പിടികൂടിയത്. സ്വർണവും കണ്ടെടുത്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
