Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightകു​റ്റി​പ്പു​റ​ത്ത്...

കു​റ്റി​പ്പു​റ​ത്ത് ക​ഞ്ചാ​വു​മാ​യി ബം​ഗാ​ൾ സ്വ​ദേ​ശി അ​റ​സ്റ്റി​ൽ

text_fields
bookmark_border
cannabis
cancel
camera_alt

കു​റ്റി​പ്പു​റം റെ​യി​ൽ​വേ സ്റ്റേ​ഷ​നി​ൽ ക​ഞ്ചാ​വു​മാ​യി പി​ടി​യി​ലാ​യ പ്ര​തി​യു​മാ​യി എ​ക്‌​സൈ​സ് സം​ഘം

കു​റ്റി​പ്പു​റം: കു​റ്റി​പ്പു​റം റെ​യി​ൽ​വേ സ്റ്റേ​ഷ​നി​ൽ​നി​ന്ന് അ​ഞ്ച് കി​ലോ ക​ഞ്ചാ​വു​മാ​യി പ​ശ്ചി​മ ബം​ഗാ​ൾ സ്വ​ദേ​ശി പി​ടി​യി​ൽ. ആ​ർ.​പി.​എ​ഫും ക്രൈം ​ഇ​ന്റ​ലി​ജ​ൻ​സ് ബ്രാ​ഞ്ചും സം​യു​ക്ത​മാ​യി കു​റ്റി​പ്പു​റം റെ​യി​ൽ​വേ സ്റ്റേ​ഷ​നി​ൽ ന​ട​ത്തി​യ പ​രി​ശോ​ധ​ന​യി​ൽ പ​ശ്ചി​മ ബം​ഗാ​ൾ ക​ല്യാ​ണി​നാ​ഡി​യ ബി​ദാ​ൻ​പാ​ലി സ്വ​ദേ​ശി മു​ഹ​മ്മ​ദ് ജു​ൽ​ഫി​ക്ക​ർ ഷെ​യ്ക്കി​നെ​യാ​ണ് (53) അ​റ​സ്റ്റ് ചെ​യ്ത​ത്.

മ​ഞ്ചേ​രി ഭാ​ഗ​ത്തേ​ക്ക് ക​ഞ്ചാ​വ് കൊ​ണ്ടു​പോ​കു​ന്ന​തി​നി​ടെ​യാ​ണ് ഇ​യാ​ളെ പി​ടി​കൂ​ടി​യ​ത്. തി​രൂ​രി​ൽ ഇ​റ​ങ്ങാ​ൻ ടി​ക്ക​റ്റ് എ​ടു​ത്ത ഇ​യാ​ളെ പാ​ല​ക്കാ​ട് മു​ത​ൽ റെ​യി​ൽ​വേ പൊ​ലീ​സ് പി​ന്തു​ട​രു​ന്നു​ണ്ടാ​യി​രു​ന്നു.

കു​റ്റി​പ്പു​റം റെ​യി​ൽ​വേ സ്റ്റേ​ഷ​ൻ എ​ത്തി​യ​യു​ട​ൻ ഒ​ന്നാം പ്ലാ​റ്റ് ഫോ​മി​ൽ വെ​ച്ച് കു​റ്റി​പ്പു​റം എ​ക്സൈ​സ് സം​ഘ​ത്തി​ന്റെ സ​ഹാ​യ​ത്തോ​ടെ പി​ടി​കൂ​ടി​യാ​യി​രു​ന്നു.

കു​റ്റി​പ്പു​റം എ​ക്സൈ​സ് റേ​ഞ്ച് ഓ​ഫി​സി​ലെ എ​ക്സൈ​സ് ഇ​ൻ​സ്പെ​ക്ട​ർ സാ​ദി​ഖി​ന്റെ നേ​തൃ​ത്വ​ത്തി​ൽ പ്രി​വ​ന്റി​വ് ഓ​ഫി​സ​ർ മി​നു രാ​ജ്, വ​നി​ത സി​വി​ൽ എ​ക്‌​സൈ​സ് ഓ​ഫി​സ​ർ ശ്രീ​ജ, ഡ്രൈ​വ​ർ ഗ​ണേ​ശ​ൻ എ​ന്നി​വ​രും ആ​ർ.​പി.​എ​ഫ് എ.​എ​സ്.​ഐ ഷി​ജു, ശ​ശീ​ന്ദ്ര​ൻ, ഹെ​ഡ് കോ​ൺ​സ്റ്റ​ബി​ൾ അ​ശോ​ക് എ​ന്നി​വ​രും പ​ങ്കെ​ടു​ത്തു. കോ​ട​തി​യി​ൽ ഹാ​ജ​രാ​ക്കി​യ പ്ര​തി​യെ റി​മാ​ൻ​ഡ് ചെ​യ്തു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Crime NewsCannabisMalappuram News
News Summary - Bengal native arrested with cannabis
Next Story