Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightബേ​ലൂ​ർ മ​ഖ്ന...

ബേ​ലൂ​ർ മ​ഖ്ന ക​ർ​ണാ​ട​ക വ​ന​ത്തി​ൽ ത​ന്നെ

text_fields
bookmark_border
Belur Makhna
cancel

മാ​ന​ന്ത​വാ​ടി: ആ​ളെ​ക്കൊ​ല്ലി മോ​ഴ​യാ​ന ബേ​ലൂ​ർ മ​ഖ്ന ക​ർ​ണാ​ട​ക വ​ന​ത്തി​ൽ ത​ന്നെ. സാ​റ്റ​ലൈ​റ്റ് സി​ഗ്ന​ൽ പ്ര​കാ​രം റേ​ഡി​യോ കോ​ള​ർ പി​ടി​പ്പി​ച്ച മോ​ഴ​യാ​ന ക​ർ​ണാ​ട​ക വ​ന​ത്തി​ൽ ത​ന്നെ​യാ​ണെ​ന്ന് വ​നം​വ​കു​പ്പ് അ​ധി​കൃ​ത​ർ അ​റി​യി​ച്ചു.

സൗ​ത്ത് വ​യ​നാ​ട് ഡി​വി​ഷ​ൻ പ​രി​ധി വ​രു​ന്ന കേ​ര​ള അ​തി​ർ​ത്തി​യി​ൽ​നി​ന്ന് 48 കി​ലോ​മീ​റ്റ​ർ ദൂ​രെ​യാ​യി ക​ർ​ണാ​ട​ക ഉ​ൾ​വ​ന​ത്തി​ലാ​ണ് ആ​ന നി​ല​കൊ​ള്ളു​ന്ന​ത്. ആ​ന​യെ നി​രീ​ക്ഷി​ക്കു​ന്ന​താ​യി ക​ർ​ണാ​ട​ക വ​നം​വ​കു​പ്പ് അ​റി​യി​ച്ചി​ട്ടു​ണ്ട്. കേ​ര​ള​ത്തി​ലെ ജ​ന​വാ​സ മേ​ഖ​ല​യി​ലേ​ക്ക് ആ​ന ഇ​റ​ങ്ങാ​തി​രി​ക്കു​ന്ന​തി​ന് ഓ​ൺ​ലൈ​ൻ സി​ഗ്ന​ൽ പ്ര​കാ​രം കേ​ര​ള വ​നം​വ​കു​പ്പ് നി​രീ​ക്ഷി​ച്ചു​വ​രു​ക​യാ​ണ്. രാ​ത്രി​കാ​ല പ​ട്രോ​ളി​ങ് തു​ട​ർ​ന്നു​വ​രു​ന്ന​താ​യും അ​ധി​കൃ​ത​ർ വി​ശ​ദീ​ക​രി​ച്ചു. അ​ന്ത​ർ​സം​സ്ഥാ​ന ത​ല​ത്തി​ൽ അ​ഡീ​ഷ​ന​ൽ ചീ​ഫ് സെ​ക്ര​ട്ട​റി​മാ​രും വ​നം​വ​കു​പ്പ് ഉ​യ​ർ​ന്ന ഉ​ദ്യോ​ഗ​സ്ഥ​രും ചേ​ർ​ന്ന് വെ​ള്ളി​യാ​ഴ്ച സം​യു​ക്ത യോ​ഗം ചേ​ർ​ന്നു.

ആ​ന ക​ർ​ണാ​ട​ക വ​ന​ത്തി​ൽ ത​ന്നെ​യാ​ണെ​ന്നും കേ​ര​ള​ത്തി​ലെ ജ​ന​വാ​സ​മേ​ഖ​ല​യി​ലേ​ക്ക് ഇ​റ​ങ്ങാ​തി​രി​ക്കു​ന്ന​തി​നു​ള്ള ന​ട​പ​ടി സ്വീ​ക​രി​ക്കു​മെ​ന്നും ക​ർ​ണാ​ട​ക വ​നം​വ​കു​പ്പ് ഉ​റ​പ്പു​ന​ൽ​കി​യ​താ​യി അ​ധി​കൃ​ത​ർ അ​റി​യി​ച്ചു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:KarnatakaForestWayanad NewsBelur Makhna
News Summary - Belur Makhna in the forest of Karnataka
Next Story