Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_right‘വി​ശ്വാ​സി​ക​ൾ...

‘വി​ശ്വാ​സി​ക​ൾ വി​വേ​ക​ത്തോ​ടെ വോ​ട്ട് ചെ​യ്യും’ -സി.​എ​സ്.​ഐ ബി​ഷ​പ്​

text_fields
bookmark_border
‘വി​ശ്വാ​സി​ക​ൾ വി​വേ​ക​ത്തോ​ടെ വോ​ട്ട് ചെ​യ്യും’ -സി.​എ​സ്.​ഐ ബി​ഷ​പ്​
cancel

തി​രു​വ​ന​ന്ത​പു​രം: സ​ഭ നേ​രി​ടു​ന്ന വെ​ല്ലു​വി​ളി​ക​ൾ ജ​ന​ങ്ങ​ളെ അ​റി​യി​ക്കു​മെ​ന്നും വി​ശ്വാ​സി​ക​ൾ വി​വേ​ക​ത്തോ​ടെ വോ​ട്ട് ചെ​യ്യു​മെ​ന്നും സി.​എ​സ്.​ഐ ബി​ഷ​പ്​ ഡോ. ​പ്രി​ൻ​സ്റ്റ​ൻ ബെ​ൻ. ഏ​തെ​ങ്കി​ലും ഒ​രു രാ​ഷ്ട്രീ​യ പാ​ർ​ട്ടി​ക്ക് വോ​ട്ട് ചെ​യ്യ​ണ​മെ​ന്ന് സ​ഭ നി​ർ​ദേ​ശം ന​ൽ​കി​യി​ട്ടി​ല്ലെ​ന്നും എ​ന്നാ​ൽ, സ​ഭാം​ഗ​ങ്ങ​ൾ മു​ഴു​വ​നും വോ​ട്ട് ചെ​യ്യു​മെ​ന്നും അ​ദ്ദേ​ഹം സ്വ​കാ​ര്യ ചാ​ന​ലി​ന്​ ന​ൽ​കി​യ അ​ഭി​മു​ഖ​ത്തി​ൽ പ​റ​ഞ്ഞു.

തെ​ര​ഞ്ഞെ​ടു​പ്പ് കാ​ല​ത്താ​ണ് എ​ല്ലാ​വ​രും സ​ഭാ​നി​ല​പാ​ട് ചോ​ദി​ക്കു​ന്ന​ത്. സ​ഭ​ക്ക് മു​ന്നി​ലെ വെ​ല്ലു​വി​ളി​ക​ൾ ക​ണ​ക്കി​ലെ​ടു​ത്ത് രാ​ഷ്ട്രീ​യ നി​ല​പാ​ട് സ്വീ​ക​രി​ക്കാ​ൻ എ​ല്ലാ​വ​രും പ്രാ​പ്ത​രാ​ണ്. 10 ല​ക്ഷ​ത്തോ​ളം വി​ശ്വാ​സി​ക​ൾ സ​ഭ​ക്കു​ണ്ട്. സ​ഭ നേ​രി​ടു​ന്ന വെ​ല്ലു​വി​ളി​ക​ൾ മു​ൻ​നി​ർ​ത്തി​യു​ള്ള ജ​ന​വി​ധി​യാ​ണു​ണ്ടാ​കു​ക. പു​രോ​ഹി​ത​ർ പ​റ​ഞ്ഞാ​ൽ കേ​ൾ​ക്കു​ന്ന​വ​രാ​ണ് വി​ശ്വാ​സി​ക​ൾ. പു​രോ​ഹി​ത​രു​ടെ യോ​ഗം വി​ളി​ക്കും.

ടി.​ടി. പ്ര​വീ​ണി​നെ തി​രു​വ​ന​ന്ത​പു​ര​ത്തി​ന്​ സ​മീ​പ​മു​ള്ള ത​മി​ഴ്​​നാ​ട്ടി​ലെ മ​ണ്ഡ​ല​ത്തി​ൽ സ്ഥാ​നാ​ർ​ഥി​യാ​ക്കി​യ​തി​ലും ബി​ഷ​പ്പ് പ്ര​തി​ക​രി​ച്ചു. സ്ഥാ​നാ​ർ​ഥി​ത്വം​കൊ​ണ്ട് മാ​ത്രം സ​ഭ​യു​ടെ നി​ല​പാ​ട്​ എ​ന്താ​ണെ​ന്ന്​ വ്യാ​ഖ്യാ​നി​ക്കാ​നാ​കി​ല്ല. പ്ര​വീ​ണി​ന് സ​ഭാ വി​ശ്വാ​സി​ക​ളെ സ്വാ​ധീ​നി​ക്കാ​ൻ ക​ഴി​ഞ്ഞേ​ക്കാം. ദ​ലി​ത് ക്രൈ​സ്ത​വ​ർ​ക്കു​ള്ള സം​വ​ര​ണ വി​ഷ​യ​ത്തി​ൽ കേ​ന്ദ്ര സ​ർ​ക്കാ​ർ ഇ​ട​പെ​ട്ട് വി​ശാ​ല​മാ​യ പ​രി​ഹാ​രം കാ​ണ​ണം. എ​ട്ടോ ഒ​മ്പ​തോ മ​ണ്ഡ​ല​ങ്ങ​ളി​ൽ സ​ഭാ​വോ​ട്ട് നി​ർ​ണാ​യ​ക​മാ​ണെ​ന്നും വി​വേ​ക​പൂ​ർ​വ​മാ​യ തീ​രു​മാ​നം വി​ശ്വാ​സി​ക​ൾ എ​ടു​ക്കു​മെ​ന്നും ബി​ഷ​പ്​ കൂ​ട്ടി​ച്ചേ​ർ​ത്തു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:VotesDalit ChristiansCSI BishopKerala Assembly Election 2026
News Summary - Believers will vote wisely - CSI Bishop
Next Story