Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightബസിലിക്കയിൽ...

ബസിലിക്കയിൽ ബു​ധ​നാ​ഴ്​​ച​യും വിശ്വാസികൾക്ക്​ പ്രവേശനം ലഭിച്ചില്ല

text_fields
bookmark_border
st marys basilica 89778
cancel
camera_alt

File Photo

കൊ​ച്ചി: പൊ​ലീ​സ്​ നി​യ​ന്ത്ര​ണ​ത്തി​ലു​ള്ള എ​റ​ണാ​കു​ളം സെൻറ് മേ​രീ​സ് ബ​സി​ലി​ക്ക​യി​ൽ ബു​ധ​നാ​ഴ്​​ച​യും വി​ശ്വാ​സി​ക​ൾ​ക്ക്​ പ്ര​വേ​ശ​നം ല​ഭി​ച്ചി​ല്ല. സം​ഘ​ർ​ഷ​ത്തെ തു​ട​ർ​ന്ന്​ ഞാ​യ​റാ​ഴ്ച പൊ​ലീ​സ്​ പൂ​ട്ടി​യ ബ​സി​ലി​ക്ക​യി​ൽ വി​കാ​രി​യു​ടെ നേ​തൃ​ത്വ​ത്തി​ൽ​ പ​ള്ളി​ക്കു​ള്ളി​ൽ കു​ർ​ബാ​ന ന​ട​ത്തി​യെ​ങ്കി​ലും വി​ശ്വാ​സി​ക​ൾ റോ​ഡി​ൽ​നി​ന്നാ​ണ്​ പ​​​ങ്കെ​ടു​ത്ത​ത്.

വി​കാ​രി​യു​ടെ നേ​തൃ​ത്വ​ത്തി​ൽ അ​ൽ​മാ​യ മു​ന്നേ​റ്റം ഭാ​ര​വാ​ഹി​ക​ൾ ബു​ധ​നാ​ഴ്​​ച എ.​ഡി.​എ​മ്മി​നെ ക​ണ്ട്​ പ​ള്ളി തു​റക്കാൻ​ ആ​വ​ശ്യ​പ്പെ​ട്ടു. എ​ന്നാ​ൽ, വ്യ​ക്​​ത​മാ​യ പ​രി​ഹാ​ര നി​ർ​ദേ​ശ​ങ്ങ​ളൊ​ന്നും ന​ൽ​കാ​ൻ അദ്ദേഹം ത​യാ​റാ​യി​ല്ല. പ​ള്ളി ഇ​പ്പോ​ൾ തു​റ​ക്കേ​ണ്ട​തി​ല്ലെ​ന്ന നി​ല​പാ​ടി​ലാ​ണ്​ മ​റു​വി​ഭാ​ഗം. സെൻറ് മേ​രീ​സ് ബ​സി​ലി​ക്ക​യി​ൽ അ​തി​രൂ​പ​ത അ​ധ്യ​ക്ഷ​നും മ​റ്റ് മെ​ത്രാ​ന്മാ​ർ​ക്കും നി​ർ​ഭ​യം കു​ർ​ബാ​ന​യും മ​റ്റ് തി​രു​ക​ർ​മ​ങ്ങ​ളും ന​ട​ത്താ​ൻ സാ​ഹ​ച​ര്യം ഉ​ണ്ടാ​കു​ന്ന​തു​വ​രെ ദേ​വാ​ല​യം തു​റ​ക്ക​രു​തെ​ന്നാ​ണ്​ അ​തി​രൂ​പ​ത അ​ൽ​മാ​യ സം​ര​ക്ഷ​ണ സ​മി​തി​ നി​ല​പാ​ട്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:St Marys Basilica
News Summary - Believers were not allowed to enter the basilica on Wednesday
Next Story