Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightപബ്​ജി കളിക്കുന്നത്​...

പബ്​ജി കളിക്കുന്നത്​ വിലക്കി; യുവാവ്​ പിതാവിനെ വെട്ടിനുറുക്കി

text_fields
bookmark_border
പബ്​ജി കളിക്കുന്നത്​ വിലക്കി; യുവാവ്​ പിതാവിനെ വെട്ടിനുറുക്കി
cancel

ബംഗളൂരു: പബ്​ജി കളിക്കുന്നത്​ വിലക്കിയ പിതാവിനെ യുവാവ്​ ക്രൂരമായി കൊലപ്പെടുത്തി. വടക്കൻ കർണാടകയിലെ ബെളഗാവി കക്കാട്ടിയിലാണ്​ നാടിനെ നടുക്കിയ കൊലപാതകം അരങ്ങേറിയത്​. തിങ്കളാഴ്​ച പുലർച്ച അഞ്ചോടെയാണ്​ സംഭവം. സിദ്ധേശ്വ ർ നഗറിൽ​ താമസിക്കുന്ന റിട്ട. ഹെഡ്​കോൺസ്​റ്റബ്​ൾ ശങ്കർ ദേവപ്പ കുമ്പാറാണ്​ (60) ​ കൊല്ലപ്പെട്ടത്​.

ഇയാളുടെ മകൻ രഘുവീർ കുമ്പാറിനെ (25) കക്കാട്ടി പൊലീസ്​ അറസ്​റ്റ്​ ചെയ്​തു. യുവാവ്​ പുലർച്ചവരെ പബ്​ജി ഗെയിം കളിക്കുന്നത്​ പതിവായതിനെ തുടർന്ന്​ പിതാവ്​ ഞായറാഴ്​ച രാത്രി മൊബൈൽ ഫോൺ പിടിച്ചുവാങ്ങിയിരുന്നു. ഇതിൽ പ്രകോപിതനായാണ്​ യുവാവി​​െൻറ അക്രമം.

പിതാവിനെ മർദിച്ചവശനാക്കിയ രഘുവീർ മറ്റു കുടുംബാംഗങ്ങളെ മുറിയിൽ പൂട്ടിയിടുകയും ചെയ്​തു. തുടർന്ന്​ കത്തിയുപയോഗിച്ച്​ പിതാവിനെ വെട്ടിനുറുക്കുകയായിരുന്നു. മൂന്നു മാസം മുമ്പാണ്​ ശങ്കർ സർവിസിൽനിന്ന്​ വിരമിച്ചത്​. കക്കാട്ടി പൊലീസ്​ കേസെടുത്തു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:PUBGBelagaviMobile games addict
News Summary - Belagavi: Mobile games addict son kills father who objected to it
Next Story