Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range Updated On
date_range ദിലീപിന് ജാമ്യം കിട്ടിയത് പ്രോസിക്യൂഷന്‍റെ വീഴ്ചയല്ലെന്ന് ബെഹ്റ
text_fieldsbookmark_border
തിരുവനന്തപുരം: നടിയെ ആക്രമിച്ച കേസില്‍ ദിലീപിന് ജാമ്യം ലഭിച്ചത് പ്രോസിക്യൂഷന്‍റെ വീഴ്ചയല്ലെന്ന് ഡി.ജി.പി ലോക്‌നാഥ് ബെഹ്‌റ. കോടതിയുടെ നിയമപരമായ നടപടി മാത്രമാണ് ജാമ്യമെന്നും അദ്ദേഹം പറഞ്ഞു.
കുറ്റപത്രം സമര്‍പ്പിക്കാന്‍ പൊലീസിന് മേൽ സമ്മര്‍ദ്ദമില്ല. നിയമപരമായി ഉടനെ കുറ്റപത്രം സമര്‍പ്പിക്കേണ്ട സാഹചര്യമില്ലെന്നും അദ്ദേഹം പറഞ്ഞു. ഇതോടെ നടിയെ ആക്രമിച്ച കേസിൽ കുറ്റപത്രം ഉടനെയില്ലെന്നും വൈകുമെന്നുളള വ്യക്തമായ സൂചനയാണ് ഡി.ജി.പി നൽകിയത്.
കേസില്‍ കുറ്റപത്രം സമര്‍പ്പിക്കുന്നതുമായി ബന്ധപ്പെട്ട് അന്വേഷണ ഉദ്യോഗസ്ഥര്‍ നിയമോപദേശം തേടിയിട്ടുണ്ട്. ഇതിന് പിന്നാലെയാണ് ഡി.ജി.പിയുടെ പ്രതികരണം ഉണ്ടായിരിക്കുന്നത്.
Don't miss the exclusive news
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story
