Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightസി.ബി.ഐ ഡയറക്​ടറുടെ...

സി.ബി.ഐ ഡയറക്​ടറുടെ നിയമനപട്ടികയിൽ ​ബെഹ്​റയും

text_fields
bookmark_border
loknath behara
cancel

കോ​ട്ട​യം: അ​ടു​ത്ത​മാ​സം വി​ര​മി​ക്കാ​നി​രി​ക്കെ, പു​തി​യ സി.​ബി.​ഐ ഡ​യ​റ​ക്​​ട​റു​ടെ നി​യ​മ​ന​ത്തി​നു​ള്ള അ​ന്തി​മ പ​ട്ടി​ക​യി​ൽ സം​സ്ഥാ​ന പൊ​ലീ​സ്​ മേ​ധാ​വി ലോ​ക്​​നാ​ഥ്​ ബെ​ഹ്​​റ​യും. 24ന്​ ​പ്ര​ധാ​ന​മ​ന്ത്രി​യു​ടെ അ​ധ്യ​ക്ഷ​ത​യി​ൽ ചേ​രു​ന്ന ഉ​ന്ന​ത​ത​ല യോ​ഗം ഡ​യ​റ​ക്​​ട​റെ തെ​ര​ഞ്ഞെ​ടു​ക്കും. ബെ​ഹ്​​റ​ക്ക്​ പു​റ​മെ സി.​ബി.​ഐ താ​ൽ​ക്കാ​ലി​ക ഡ​യ​റ​ക്​​ട​ർ ​പ്ര​വീ​ൺ സി​ൻ​ഹ​യും എ​ൻ.​ഐ.​എ മേ​ധാ​വി വൈ.​സി. മോ​ദി​യു​മ​ട​ക്കം ആ​റു​പേ​രാ​ണ്​ പ​ട്ടി​ക​യി​ൽ.

സം​സ്ഥാ​ന​ങ്ങ​ളി​ലെ തെ​ര​ഞ്ഞെ​ടു​പ്പ്​ അ​ട​ക്കം വി​വി​ധ കാ​ര​ണ​ങ്ങ​ളാ​ൽ പ​ല​ത​വ​ണ മാ​റ്റി​വെ​ച്ച ഉ​ന്ന​ത​ത​ല യോ​ഗ​മാ​ണ്​ 24 ന്​ ​തീ​രു​മാ​നി​ച്ചി​ട്ടു​ള്ള​ത്. 1985 ബാ​ച്ച്​ കേ​ര​ള കാ​ഡ​ർ ഐ.​പി.​എ​സ്​ ഉ​ദ്യോ​ഗ​സ്ഥ​നാ​ണ്​ ബെ​ഹ്​​റ. നേ​ര​േ​ത്ത സി.​ബി.​ഐ​യി​ലും എ​ൻ.​െ​എ.​എ​യി​ലും പ്ര​വ​ർ​ത്തി​ച്ചി​രു​ന്നു. സി.​ബി.​ഐ ജോ​യ​ൻ​റ്​ ഡ​യ​റ​ക്​​ട​റാ​യി​രു​ന്നു. കേ​ര​ള​ത്തി​ൽ വി​വി​ധ ത​സ്​​തി​ക​ക​ളി​ൽ പ്ര​വ​ർ​ത്തി​ച്ച ബെ​ഹ്​​റ ജൂ​ൺ 30ന്​ ​സം​സ്ഥാ​ന പൊ​ലീ​സ്​ മേ​ധാ​വി​സ്ഥാ​ന​ത്തു​നി​ന്ന്​ വി​ര​മി​ക്കും. ​

ഋ​ഷി​കു​മാ​ർ ശു​ക്ല വി​ര​മി​ച്ച​ശേ​ഷം ക​ഴി​ഞ്ഞ ഫെ​ബ്രു​വ​രി മു​ത​ൽ സി.​ബി.​ഐ ഡ​യ​റ​ക്​​ട​റു​ടെ ത​സ്​​തി​ക ഒ​ഴി​ഞ്ഞു​കി​ട​ക്കു​ക​യാ​ണ്. സി.​ബി.​ഐ ഡ​യ​റ​ക്​​ട​ർ സ്ഥാ​നം ല​ഭി​ക്കു​ന്നി​ല്ലെ​ങ്കി​ൽ സി​യാ​ൽ എം.​ഡി സ്ഥാ​ന​ത്തേ​ക്കും ബെ​ഹ്​​റ​യെ സ​ർ​ക്കാ​ർ പ​രി​ഗ​ണി​ച്ചേ​ക്കും. അ​തി​നി​ടെ, പു​തി​യ സം​സ്ഥാ​ന പൊ​ലീ​സ്​ മേ​ധാ​വി​യെ തെ​ര​ഞ്ഞെ​ടു​ക്കാ​ൻ 12 പേ​രു​ടെ പ​ട്ടി​ക​യും സം​സ്ഥാ​നം കേ​ന്ദ്ര​ത്തി​ന്​ സ​മ​ർ​പ്പി​ച്ചി​ട്ടു​ണ്ട്. ഡി.​ജി.​പി നി​യ​മ​ന ന​ട​പ​ടി​ക​ൾ അ​ന്തി​മ​ഘ​ട്ട​ത്തി​ലാ​യ​തോ​ടെ സീ​നി​യ​ർ ഉ​ദ്യോ​ഗ​സ്ഥ ത​ല​ത്തി​ൽ ചേ​രി​പ്പോ​രും രൂ​ക്ഷ​മാ​യി​ട്ടു​ണ്ട്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:dgpLoknath BehraCBI
News Summary - Behra is also on the list of CBI directors
Next Story