ഒറ്റക്കൈയ്യുമായി ഭിക്ഷ യാചന: പരിശോധിച്ചപ്പോൾ ഷര്‍ട്ടിനുള്ളില്‍ കൈ ഒളിപ്പിച്ച നിലയിയിൽ
text_fieldsഒറ്റക്കെയ്യുമായി ഭിക്ഷയാചിച്ചയാളെ പരിശോധിച്ചപ്പോൾ, ഷർട്ടിനുള്ളിൽ കൈ മറച്ചുപിടിച്ച നിലയിൽ കണ്ടെത്തി. തമിഴ്നാട് ഉദുമലൈയില്‍ നിന്നെത്തിയ വ്യാജ ഭിക്ഷക്കാരനെയാണ് മറയൂര്‍ പൊലീസ് പിടികൂടിയത്. ഉദുമലൈ സ്വദേശി ഹക്കീമെന്ന യുവാവാണ് ഞായറാഴ്ച പിടിയിലാവുന്നത്.
മറയൂര്‍ ബാബുനഗറില്‍ ഒറ്റക്കൈയ്യുമായി ഭിക്ഷ യാചിക്കുന്ന യുവാവിനെ സംശയാസ്പദമായ സാഹചര്യത്തില്‍ കണ്ട എസ്.ഐ. പി.ജി.അശോക് കുമാറും സംഘവും യുവാവിനെ ചോദ്യം ചെയ്തു. ഇയാളുടെ പെരുമാറ്റത്തിൽ സംശയം തോന്നിയ സാഹചര്യത്തിൽ ശാരീരിക പരിശോധന നടത്തിയപ്പോഴാണ് ഷര്‍ട്ടിനുള്ളില്‍ ഒളിപ്പിച്ച നിലയില്‍ ഒരുകൈ കണ്ടെത്തിയത്.
ഉദുമലൈയിലെ സുഹൃത്തായ മറ്റൊരു ഭിക്ഷക്കാരന്റെ നിര്‍ദ്ദേശപ്രകാരമാണ് മറയൂരില്‍ എത്തിയതെന്ന് ഇയാൾ പൊലീസിനു മൊഴിനൽകി. ജീവിക്കാൻവേണ്ടിയാണിങ്ങനെ ചെയ്തതെന്നാണിയാളുടെ മൊഴി. ഈ സാഹചര്യത്തിൽ യുവാവിനെ പൊലീസ് താക്കീത് ചെയ്ത് ഉദുമലൈയിലേക്ക് തിരിച്ചയച്ചു.
Don't miss the exclusive news
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

