Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

കോവിഡ് മുന്നണിപോരാളികൾക്ക് കോവാക്സിൻ നൽകി തുടങ്ങി

text_fields
bookmark_border
സ​മ്മ​ത​പ​ത്രം വാ​ങ്ങി​യാ​ണ് കോ​വി​ഡ് മു​ന്ന​ണി പോ​രാ​ളി​ക​ൾ​ക്ക് കോ​വാ​ക്സി​ൻ ന​ൽ​കു​ന്ന​ത്
കോവിഡ് മുന്നണിപോരാളികൾക്ക് കോവാക്സിൻ നൽകി തുടങ്ങി
cancel

തി​രു​വ​ന​ന്ത​പു​രം: സം​സ്ഥാ​ന​ത്ത് ഇ​ന്ത്യ​ൻ നി​ര്‍​മി​ത കോ​വി​ഡ് വാ​ക്സി​നാ​യ കോ​വാ​ക്സി​ൻ ഉ​പ​യോ​ഗി​ച്ചു തു​ട​ങ്ങി. ഭാരത് ബയോടെക്ക് ഐ.സി.എം.ആര്‍ പൂനെ ദേശീയ വൈറസ് ഇൻസ്റ്റിറ്റ്യൂട്ട് എന്നിവര്‍ ചേര്‍ന്ന് വികസിപ്പിച്ച കോവാക്സിൻ കേരള പൊലീസ് അടക്കമുള്ള മുന്നണിപ്പോരാളികൾക്ക് ഇന്നലെ മുതലാണ് നൽകി തുടങ്ങിയത്.

സ​മ്മ​ത​പ​ത്രം വാ​ങ്ങി​യാ​ണ് കോ​വി​ഡ് മു​ന്ന​ണി പോ​രാ​ളി​ക​ൾ​ക്ക് കോ​വാ​ക്സി​ൻ ന​ൽ​കു​ന്ന​ത്. ഇവർ ആ​വ​ശ്യ​പ്പെ​ട്ടാ​ലും കോ​വി ഷീ​ൽ​ഡ് വാ​ക്സി​ൻ ന​ൽ​കി​ല്ല. എ​ന്നാ​ൽ ആ​രോ​ഗ്യ പ്ര​വ​ർ​ത്ത​ക​ർ​ക്ക് കോ​വി ഷീ​ൽ​ഡ് വാ​ക്സി​ൻ ത​ന്നെ​യാ​വും ന​ൽ​കു​ക.

മൂ​ന്നാം ഘ​ട്ട പ​രീ​ക്ഷ​ണം ക​ഴി​യാ​ത്ത​തി​നാ​ൽ കോ​വാ​ക്സി​ൻ ന​ൽ​കേ​ണ്ട എ​ന്നാ​യി​രു​ന്നു സർ്കകാർ നേരത്തേ തീരുമാനിച്ചിരുന്നത്. പ​ക്ഷേ കോ​വാ​ക്സി​​ന്‍റെ കൂ​ടു​ത​ൽ ഡോ​സു​ക​ൾ വ​രും ദി​വ​സ​ങ്ങ​ളി​ൽ കേ​ര​ള​ത്തി​ൽ എ​ത്തു​ന്ന സാ​ഹ​ച​ര്യ​ത്തി​ൽ അ​തു കൊ​ടു​ത്തു തീ​ർ​ക്ക​ണ​മെ​ന്ന് ആ​രോ​ഗ്യ വ​കു​പ്പ് നി​ർ​ദേ​ശി​ക്കു​ക​യാ​യി​രു​ന്നു.

കോവാക്സിൻ ഈ മാസത്തോടെ മൂന്നാം ഘട്ട പരീക്ഷണം പൂര്‍ത്തിയാവും എന്നാണ് പ്രതീക്ഷിക്കുന്നത്. ബ്രിട്ടണിലെ ഓക്സ്ഫര്‍ഡ് സര്‍വ്വകലാശാലയും പൂനൈ സെറം ഇൻസ്റ്റിറ്റ്യൂട്ടും ചേര്‍ന്ന് വികസിപ്പിച്ച കോവിഷിൽഡ് വാക്സിനും ഭാരത് ബയോടെക്കിന്‍റെ കോവാക്സിനുമാണ് ഇന്ത്യയിൽ അടിയന്തര ഉപയോഗത്തിന് കേന്ദ്രസര്‍ക്കാര്‍ അനുമതി നൽകിയിട്ടുള്ളത്.

Show Full Article

Don't miss the exclusive news

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

News Summary - Began giving covaccine to frontline fighters
Next Story