Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightതൊഴിലിടത്തിലെ...

തൊഴിലിടത്തിലെ ലൈംഗികാതിക്രമ കേസ്​: നടപടികൾക്കുമുമ്പ്​ പരാതിയുടെ പകർപ്പ്​ പ്രതിക്ക്​ നൽകണം -ഹൈകോടതി

text_fields
bookmark_border
തൊഴിലിടത്തിലെ ലൈംഗികാതിക്രമ കേസ്​: നടപടികൾക്കുമുമ്പ്​ പരാതിയുടെ പകർപ്പ്​ പ്രതിക്ക്​ നൽകണം -ഹൈകോടതി
cancel
camera_alt

കേരള ഹൈകോടതി

കൊ​ച്ചി: തൊ​ഴി​ലി​ട​ത്തി​ലെ ലൈം​ഗി​കാ​തി​ക്ര​മം ത​ട​യ​ൽ നി​യ​മ പ്ര​കാ​ര​മു​ള്ള (പോ​ഷ്) ന​ട​പ​ടി​ക​ൾ​ക്ക്​ മു​മ്പ്​ പ്ര​തി​ക്ക്​ പ​രാ​തി​യു​ടെ പ​ക​ർ​പ്പ്​ ന​ൽ​ക​ണ​മെ​ന്ന്​ ഹൈ​കോ​ട​തി. പ​രാ​തി​യു​ടെ പ​ക​ർ​പ്പോ ആ​ഭ്യ​ന്ത​ര പ​രാ​തി പ​രി​ശോ​ധ​ന സ​മി​തി​യു​ടെ (​ഐ.​സി.​സി) റി​പ്പോ​ർ​ട്ടോ ​കൈ​മാ​റാ​തെ കോ​ട്ട​യം മെ​ഡി​ക്ക​ൽ കോ​ള​ജി​ലെ ര​ണ്ട് ജീ​വ​ന​ക്കാ​ർ​ക്കെ​തി​രെ പോ​ഷ്​ നി​യ​മ പ്ര​കാ​രം സ്വീ​ക​രി​ച്ച ന​ട​പ​ടി​ക​ൾ റ​ദ്ദാ​ക്കി​യാ​ണ്​ ജ​സ്റ്റി​സ്​ എം.​ബി. സ്​​നേ​ഹ​ല​ത​യു​ടെ ഉ​ത്ത​ര​വ്. പ്ര​തി​ക​ൾ​ക്ക്​ പ​ക​ർ​പ്പ്​ ന​ൽ​കാ​തെ ന​ട​പ​ടി​ക​ൾ സ്വീ​ക​രി​ക്കു​ന്ന​ത്​ സ്വാ​ഭാ​വി​ക നീ​തി​യു​ടെ ലം​ഘ​ന​മാ​ണെ​ന്ന്​ വി​ല​യി​രു​ത്തി​യാ​ണ്​ ഉ​ത്ത​ര​വ്. ഐ.​സി.​സി​യു​ടെ റി​പ്പോ​ർ​ട്ടും തു​ട​ർ ന​ട​പ​ടി​ക​ളും കോ​ട​തി റ​ദ്ദാ​ക്കി.

ഐ.​സി.​സി റി​പ്പോ​ർ​ട്ട്​ പ്ര​കാ​രം ഹ​ര​ജി​ക്കാ​രി​ലൊ​രാ​ൾ​ക്കെ​തി​രെ പി​രി​ച്ചു​വി​ട​ല​ട​ക്കം ന​ട​പ​ടി സ്വീ​ക​രി​ച്ചി​രു​ന്നു. എ​ന്നാ​ൽ, പ​രാ​തി​യു​ടെ പ​ക​ർ​പ്പ്​ ഇ​വ​ർ​ക്ക്​ ല​ഭി​ച്ച​ത്​ വി​വ​രാ​വ​കാ​ശ നി​യ​മ പ്ര​കാ​ര​മു​ള്ള അ​പേ​ക്ഷ ന​ൽ​കി​യ​തി​ന്​ ശേ​ഷ​മാ​ണ്. അ​ന്വേ​ഷ​ണ​ത്തി​ന്‍റെ ഭാ​ഗ​മാ​യി തെ​ളി​വെ​ടു​പ്പി​ന്​ വി​ളി​ച്ചു​വ​രു​ത്തി​യ​പ്പോ​ഴും പ​രാ​തി​യു​ടെ പ​ക​ർ​പ്പ്​ ന​ൽ​കി​യി​ല്ല. അ​തി​നാ​ൽ, പ​രാ​തി​ക്കാ​രി​യെ ക്രോ​സ് വി​സ്താ​രം ചെ​യ്യാ​നു​ള്ള അ​വ​സ​രം നി​ഷേ​ധി​ക്ക​പ്പെ​ട്ട​താ​യും ഹ​ര​ജി​ക്കാ​ർ വാ​ദി​ച്ചു. ആ​രോ​പ​ണ​മെ​ന്തെ​ന്ന്​ ഹ​ര​ജി​ക്കാ​ർ​ക്ക്​ അ​റി​യാ​മെ​ന്നും വാ​ദ​ത്തി​ന്​ മ​തി​യാ​യ അ​വ​സ​രം ന​ൽ​കി​യെ​ന്നു​മാ​യി​രു​ന്നു ​പ്രോ​സി​ക്യൂ​ഷ​ന്‍റെ വാ​ദം. എ​ന്നാ​ൽ, പ​രാ​തി​യു​ടെ പ​ക​ർ​പ്പ്​ ന​ൽ​കാ​ത്ത​തി​നാ​ൽ സ്വാ​ഭാ​വി​ക നീ​തി നി​ഷേ​ധി​ക്ക​പ്പെ​ട്ട​താ​യി ക​ണ​ക്കാ​ക്കാ​മെ​ന്നും മ​റു​പ​ടി സ​മ​ർ​പ്പി​ക്കാ​നു​ള്ള അ​വ​സ​രം കു​റ്റാ​രോ​പി​ത​ർ​ക്ക്​ ഉ​റ​പ്പു​വ​രു​ത്തേ​ണ്ട​തു​ണ്ടെ​ന്നും കോ​ട​തി ചൂ​ണ്ടി​ക്കാ​ട്ടി. തു​ട​ർ​ന്നാ​ണ്​ ന​ട​പ​ടി​ക​ൾ റ​ദ്ദാ​ക്കി​യ​ത്. പ​രാ​തി​യു​ടെ പ​ക​ർ​പ്പ​ട​ക്കം ന​ൽ​കി ര​ണ്ടു​മാ​സ​ത്തി​ന​കം വീ​ണ്ടും അ​ന്വേ​ഷ​ണം ന​ട​ത്താ​നും കോ​ട​തി നി​ർ​ദേ​ശി​ച്ചു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Kerala PoliceSexual Harassmentworkplacehigh courtKerala News
News Summary - Sexual harassment case at workplace: Copy of complaint should be given to accused before proceeding - High Court
Next Story