കശാപ്പ് നിരോധനം: പ്രത്യേക നിയമസഭ സമ്മേളനം ജൂൺ എട്ടിന്
text_fieldsതിരുവനന്തപുരം: കേന്ദ്രസർക്കാർ ഏർപ്പെടുത്തിയ കശാപ്പ് നിരോധനം ചർച്ച ചെയ്യുന്നതിനായി കേരള നിയമ സഭയുടെ പ്രത്യേക സമ്മേളനം ജൂൺ എട്ടിന് വിളിച്ച് ചേർക്കും. ഇന്ന് ചേർന്ന മന്ത്രിസഭ യോഗമാണ് ഇതു സംബന്ധിച്ച തീരുമാനമെടുത്തത്.
ബുധാഴ്ച ചേർന്ന മന്ത്രിസഭ യോഗം പ്രത്യേക നിയമസഭ സമ്മേളനം വിളിച്ച് ചേർക്കാൻ തീരുമാനമെടുത്തിരുന്നുവെങ്കിലും തിയതി സംബന്ധിച്ച് പ്രഖ്യാപനം നടത്തിയിരുന്നില്ല. കശാപ്പ് നിരോധനത്തെ എതിർക്കുന്ന സമീപനമാണ് യു.ഡി.എഫും എൽ.ഡി.എഫും കൈകൊള്ളുന്നത്.
അതേ സമയം, മറ്റ് മുഖ്യമന്ത്രിമാരുടെ കൂടി സഹകരണം വിഷയത്തിൽ ഉറപ്പാക്കാനാണ് പിണറായി വിജയെൻറ ശ്രമം. കശാപ്പ് നിരോധനത്തനെ എതിർക്കുന്ന മുഖ്യമന്ത്രിയുടെ യോഗം വിളിക്കാനാണ് പിണറായിയുടെ തീരുമാനം.
Don't miss the exclusive news
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
