കിടപ്പുരോഗിയായ യുവാവിനെ ജ്യേഷ്ഠൻ കുത്തിക്കൊന്നു; പ്രതി അറസ്റ്റിൽ
text_fieldsവർക്കല: കിടപ്പുരോഗിയായ യുവാവിനെ ജ്യേഷ്ഠസഹോദരൻ കുത്തിക്കൊന്നു. മേൽവെട്ടൂർ പെട്രോൾ പമ്പിന് സമീപം കാർത്തികയിൽ സന്ദീപാണ് (47) കൊല്ലപ്പെട്ടത്. ജ്യേഷ്ഠൻ സന്തോഷിനെ (52) വീട്ടിൽനിന്ന് പൊലീസ് അറസ്റ്റ് ചെയ്തു. ശനിയാഴ്ച പുലർച്ച ഒന്നോടെയാണ് സംഭവം. ജന്മനാ സെറിബ്രൽ പാൾസി രോഗിയാണ് സന്ദീപ്. മൂന്നുവർഷമായി കോമാ സ്റ്റേജിൽ കിടപ്പിലായിരുന്നു. പിതാവ് സുഗതൻ വർഷങ്ങൾക്ക് മുമ്പ് മരണപ്പെട്ടു.
ശനിയാഴ്ച രാത്രി അമിതമായി മദ്യപിച്ചാണ് സന്തോഷ് കൊലനടത്തിയത്. ആഹാരം നൽകാൻ സന്ദീപിന്റെ തൊണ്ടയിൽ സ്ഥാപിച്ച ട്യൂബ് പൊട്ടിച്ചുമാറ്റാൻ സന്തോഷ് ശ്രമിച്ചതുകണ്ട് ഭയന്ന പരിചാരകൻ സത്യദാസ് പൊലീസിൽ വിവരം അറിയിച്ചു. അതിനകം സന്തോഷ് കൈയിൽ കരുതിയ കത്തി സന്ദീപിന്റെ നെഞ്ചിൽ കുത്തിയിറക്കിയെന്നും സത്യദാസ് പൊലീസിന് മൊഴി നൽകി. ചികിത്സക്കായി വീട്ടുകാർ വൻതുക ചെലവിടുന്നതിലുള്ള വിരോധവും സന്ദീപ് മരിച്ചാൽ അയാളുടെ സ്വത്തുകൂടി തനിക്ക് സ്വന്തമാക്കാമെന്ന ധാരണയുമാണ് കൊലപാതകത്തിന് പ്രേരിപ്പിച്ചതെന്ന് സന്തോഷ് വെളിപ്പെടുത്തിയതായി പൊലീസ് പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

