Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

ഇടിമിന്നലിൽ കിടക്ക നിർമാണ യൂനിറ്റ് കത്തിനശിച്ചു

text_fields
bookmark_border
ലക്ഷങ്ങളുടെ നഷ്ടം
ഇടിമിന്നലിൽ കിടക്ക നിർമാണ യൂനിറ്റ് കത്തിനശിച്ചു
cancel
camera_alt

ഇ​ടി​മി​ന്ന​ലി​ൽ കി​ട​ക്ക നി​ർ​മാ​ണ യൂ​നി​റ്റി​ൽ പ​ട​ർ​ന്ന തീ  ​അ​ഗ്​​നി​ര​ക്ഷാ​സേ​ന​യു​ടെ നേ​തൃ​ത്വ​ത്തി​ൽ അ​ണ​ക്കു​ന്നു

വളാഞ്ചേരി: ഇടിമിന്നലിൽ കിടക്ക നിർമാണ യൂനിറ്റ് കത്തിനശിച്ച് ലക്ഷങ്ങളുടെ നഷ്ടം സംഭവിച്ചു. വളാഞ്ചേരി കാവുംപുറം കെ.ആർ ശ്രീനാരായണ കോളജിന് സമീപത്തെ കെട്ടിടത്തിൽ പ്രവർത്തിക്കുന്ന കിടക്ക നിർമാണ യൂനിറ്റിനാണ് തീപിടിച്ചത്.കാളിയേല സ്വദേശി ചോലേങ്ങൽ സിദ്ദീഖിന്‍റെ ഉടമസ്ഥതയിലുള്ളതാണിത്.

തിങ്കളാഴ്ച ഉച്ചക്ക് 2.15ഓടെയാണ് തീപിടിത്തമുണ്ടായത്. മഴയോടൊപ്പമുണ്ടായ ഇടിമിന്നലിൽ കെട്ടിടത്തിന് പുറത്ത് സൂക്ഷിച്ചിരുന്ന സാധനങ്ങളിൽ തീപിടിക്കുകയായിരുന്നു. തുടർന്ന് തീ ഇരുനില കെട്ടിടത്തിനകത്തേക്ക് പടർന്നു. സംഭവസമയത്ത് സ്ഥാപനത്തിലെ ജീവനക്കാർ ഭക്ഷണം കഴിക്കുന്നതിന് പുറത്ത് പോയിരുന്നതിനാൽ വലിയദുരന്തം ഒഴിവായി.

നാട്ടുകാരും തിരൂർ, പൊന്നാനി എന്നിവിടങ്ങളിൽനിന്ന് എത്തിയ അഗ്നിരക്ഷാസേന യൂനിറ്റുകളും ചേർന്നാണ് തീ അണച്ചത്. വൈകീട്ട് നാലോടെയാണ് തീ പൂർണമായി അണച്ചത്. വിൽപനക്ക് സൂക്ഷിച്ചിരുന്ന കിടക്കകൾ, തലയണകൾ എന്നിവയും നിർമാണ ഉപകരണങ്ങളും പൂർണമായി കത്തിനശിച്ചു.

Show Full Article
25% Off
E-Paper First Page
Today
Today's Edition is out

Want the complete newspaper?

Print Replica Crop & Save India & GCC Zoom in and zoom out
News Summary - bed making unit got burnt due to lightning
Next Story