Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightജയിൽ മോചിതനായി ബെക്സ്...

ജയിൽ മോചിതനായി ബെക്സ് കൃഷ്ണൻ നാടണഞ്ഞു

text_fields
bookmark_border
becks krishnan
cancel

ദുബൈ: വധശിക്ഷക്ക്​ വിധിക്കപ്പെട്ട്​ അബൂദബിയിൽ ജയിലിൽ കഴിഞ്ഞിരുന്ന തൃശൂർ പുത്തൻചിറ ചെറവട്ട ബെക്​സ്​ കൃഷ്​ണൻ ജയിൽ മോചിതനായി നാട്ടിലെത്തി.

ചൊവ്വാഴ്​ച രാത്രി യു.എ.ഇ സമയം 8.32ന്​ പുറപ്പെട്ട ഇത്തിഹാദി​െൻറ ഇ.വൈ 280 വിമാനത്തിലാണ്​ ​െബക്​സ്​ നാട്ടിലെത്തിയത്​. അബൂദബി അൽ വത്​ബ ജയിലിൽ നിന്ന്​ അധികൃതർ നേരിട്ട് അബൂദബി വിമാനത്താവളത്തിൽ എത്തിക്കുകയായിരുന്നു.

ഇന്ത്യൻ സമയം പുലർച്ചെ 1.50ന്​ നെടുമ്പാശേരിയിൽ വിമാനമിറങ്ങി. ഭാര്യ വീണയും മകൻ അദ്വൈദും ഉൾപെടെയുള്ള കുടുംബാംഗങ്ങൾ വിമാനത്താവളത്തിൽ എത്തിയിരുന്നു.

സുഡാനി ബാല​െൻറ മരണത്തിനിടയാക്കിയ അപകടത്തെ തുടർന്ന്​ വധശിക്ഷക്ക്​ വിധിക്കപ്പെട്ട ബെക്​സിന്​ തുണയായത്​ വ്യവയസായി എം.എ. യൂസുഫലിയുടെ ഇടപെടലാണ്​. ഒരു കോടി രൂപ ദിയാദനം യൂസുഫലി കോടതിയിൽ കെട്ടിവെച്ചതോടെയാണ്​ ജയിൽ മോചിതനായത്​.


യൂസുഫലിയെ കാണണമെന്ന്​ ബെക്​സ്​ ആഗ്രഹം പ്രകടിപ്പിച്ചിരുന്നു. എന്നാൽ, കേസിൽ ഉൾപെട്ട വ്യക്​തിയായതിനാൽ ജയിലിൽ നിന്ന്​ നേരെ വിമാനത്താവളത്തിൽ എത്തിച്ച് നാട്ടിലേക്ക് അയക്കുകയായിരുന്നു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:MA Yusuff aliBecks Krishnan
News Summary - becks krishnan landed india today morning
Next Story