ബ്യൂട്ടിപാർലർ വെടിവെപ്പ്: കാസർകോട്ടെ സംഘത്തലവൻ വിദേശത്തെന്ന് സൂചന
text_fieldsകൊച്ചി: ബ്യൂട്ടി പാർലർ വെടിവെപ്പ് കേസിൽ പെരുമ്പാവൂരിലെ ഗുണ്ടസംഘത്തിന് ക്വട്ടേഷൻ കൈമാറിയ കാസർകോട്ടെ ക്രിമിനൽ സംഘത്തലവൻ മോനായി വിദേശത്തെന്ന് സൂചന. നടി ലീന മരിയ പോളിെൻറ ഉടമസ്ഥതയിലുള്ള കൊച്ചിയിലെ ബ്യൂട്ടി പാർലറിനുനേരെ അക്രമണം നടത്തിയതിൽ നേരിട്ട് പങ്കുള്ളയാളാണ് ഇയാളെന്ന നിഗമനത്തിലാണ് ഉദ്യോഗസ്ഥർ. മോനായിയെ കൊച്ചിയിലെത്തിക്കാനുള്ള ശ്രമം ക്രൈംബ്രാഞ്ച് ആരംഭിച്ചിട്ടുണ്ട്.
സംഭവങ്ങൾക്ക് പിന്നിൽ പ്രവർത്തിച്ച അധോലോക നായകൻ രവി പൂജാരിയുടെ സംഘത്തിൽപെട്ടയാളാണ് ഇയാൾ. വ്യാജ പാസ്പോർട്ട് ഉപയോഗിച്ച് ഇയാൾ കടന്നിരിക്കാനാണ് സാധ്യതയെന്നും അന്വേഷണസംഘം വിലയിരുത്തുന്നു. ബ്യൂട്ടിപാർലറിന് നേരെ നിറയൊഴിക്കാൻ പ്രാദേശിക സഹായമൊരുക്കിയ കൊല്ലം സ്വദേശിയായ ഡോക്ടറും വിദേശത്തേക്ക് കടന്നതായി വിവരമുണ്ട്.
കേസില്‍ ഇതിനകം അറസ്റ്റിലായ നിറയൊഴിച്ച ബിലാല്‍, വിപിന്‍, ഇവര്‍ക്ക് തോക്കും വാഹനങ്ങളും എത്തിച്ചുനല്‍കിയ കലൂര്‍ പോേണക്കര സ്വദേശി അല്‍ത്താഫ് എന്നിവരെ ചോദ്യംചെയ്തതില്‍ നിന്നാണ് മോനായിയെക്കുറിച്ചുള്ള വിവരം ലഭിച്ചത്. ക്വട്ടേഷന്‍ സംഘാംഗങ്ങള്‍ക്കിടിയില്‍ ഇയാള്‍ അറിയപ്പെടുന്നത് മോനായി എന്നപേരിലാണ്.
ഇയാളുടെ യാഥാര്‍ഥ പേര് മറ്റെന്തോ ആണെന്നാണ് ക്രൈംബ്രാഞ്ചിനുള്ള വിവരം. ഇയാളാണ് രവി പൂജാരിക്കുവേണ്ടി ബിലാലിനും വിപിനും ക്വട്ടേഷന്‍ നല്‍കിയത്. സംസ്ഥാന സർക്കാർ മുഖാന്തരം വിദേശകാര്യ മന്ത്രാലയത്തിന് കേസുമായി ബന്ധപ്പെട്ട് ഉടൻ നൽകും. മലേഷ്യയിലേക്ക് കടന്നിരിക്കാനാണ് കൂടുതൽ സാധ്യതയെന്നാണ് കരുതുന്നത്.
മോനായിയുടെ കേസിലെ സാന്നിധ്യം വ്യക്തമായെങ്കിലും കൂടുതൽ സ്ഥിരീകരിച്ചശേഷം മാത്രമായിരിക്കും പ്രതിപ്പട്ടികയിൽ ചേർക്കുക. ശനിയാഴ്ച കോടതിയിൽ ഹാജരാക്കിയ അൽത്താഫിനെ റിമാൻഡ് ചെയ്തു. മറ്റ് രണ്ടുപ്രതികളും കസ്റ്റഡിയിലുണ്ട്. അൽത്താഫിനെക്കൂടെ കസ്റ്റഡിയിൽ വാങ്ങിയശേഷം മൂന്ന് പേരെയും ഒരുമിച്ചിരുത്തി ചോദ്യംചെയ്യാനാണ് ഉദ്യോഗസ്ഥരുടെ തീരുമാനം.
ലീന മരിയ പോളിെൻറ പനമ്പിള്ളിനഗറിലുള്ള ബ്യൂട്ടിപാർലറിനുനേരെ കഴിഞ്ഞ ഡിസംബർ 15നാണ് ബൈക്കിലെത്തിയ മുഖംമൂടിധാരികൾ വെടിയുതിർത്തത്. ഇതിന് ഒരുമാസംമുമ്പ് രവി പൂജാരി നടിയെ ഫോണിൽ വിളിച്ച് 25 കോടി രൂപ ആവശ്യപ്പെട്ടിരുന്നു.
വെടിവെപ്പിനുശേഷം ചാനൽ ഓഫിസിലേക്ക് വിളിച്ച് ഉത്തരവാദിത്തം പൂജാരി ഏറ്റെടുക്കുകയും ചെയ്തു. ഇയാളുടെ ശബ്ദം ശാസ്ത്രീയമായി പരിശോധിച്ച് ഉറപ്പുവരുത്തിയതോടെ കേസിൽ മൂന്നാം പ്രതിയാക്കി കുറ്റപത്രം സമർപ്പിച്ചിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
