ബ്യൂട്ടി പാർലർ വെടിവെപ്പ് കേസ്: രവി പൂജാരിയെ പ്രതിചേർത്തു
text_fieldsകൊച്ചി: ബ്യൂട്ടി പാർലർ വെടിെവപ്പുകേസിൽ അധോലോക കുറ്റവാളി രവി പൂജാരിയെ പ്രതിചേർത ്തു. കേസുമായി ബന്ധപ്പെട്ട് നിരവധിതവണ ഭീഷണി കോളുകൾ വിളിക്കുകയും വെടിവെപ്പിന് പിന്നിൽ താനാണെന്ന് അവകാശപ്പെടുകയും ചെയ്ത രവി പൂജാരി സെനഗളിൽ പിടിയിലായിരുന്നു. ഇയാൾ തന്നെയാണ് ബ്യൂട്ടിപാർലർ വെടിവെപ്പിന് പിന്നിലെന്ന് സ്ഥിരീകരിച്ചതോടെയാണ് പ്രതിപ്പട്ടികയിൽ ചേർത്തത്. ഇതുസംബന്ധിച്ച റിപ്പോർട്ട് ഉടൻ കോടതിയിൽ നൽകും.
രവി പൂജാരിയെ കൂടാതെ ബ്യൂട്ടി പാർലറിന് വെടിവെച്ച തിരിച്ചറിയാത്ത രണ്ടുപേരുമാണ് പ്രതിസ്ഥാനത്തുള്ളത്. രവി പൂജാരിയെ ഇന്ത്യയിലെത്തിച്ചശേഷം കസ്റ്റഡിയിൽ വാങ്ങാനാണ് പൊലീസ് തീരുമാനം. ഇതിന് നിരവധി നടപടിക്രമങ്ങൾ പൂർത്തീകരിക്കേണ്ടതുണ്ട്. നിലവിൽ പ്രതിചേർത്തവരിൽ ആരൊക്കെയാണ് ഒന്ന്, രണ്ട്, മൂന്ന് സ്ഥാനങ്ങളിലുള്ളതെന്ന് അന്വേഷണത്തിെൻറ അടുത്തഘട്ടത്തിലേ തീരുമാനമാകൂ.
വ്യാജരേഖ ചമച്ചായിരുന്നു രവി പൂജാരിയുടെ സെനഗളിലെ താമസം. മൈസൂരുവിൽനിന്ന് വന്ന കമേഴ്സ്യൽ ഏജൻറ് ആൻറണി ഫെർണാണ്ടസാണെന്ന് പറഞ്ഞായിരുന്നു ആഫ്രിക്കൻ രാജ്യങ്ങളിലെ ഇയാളുടെ താമസം. രവി പൂജാരി ഭീഷണിപ്പെടുത്തിയെന്നും പണം ആവശ്യപ്പെട്ടെന്നുമുള്ള നടി ലീന മരിയ പോളിെൻറ മൊഴിയുടെ അടിസ്ഥാനത്തിലാണ് നടപടി. ഭീഷണി കോളുകൾ നിരവധിതവണ ലീന മരിയ പോളിനും സ്വകാര്യ ചാനലിനുമുൾപ്പെടെ എത്തിയിരുന്നു.
ഈ ശബ്ദരേഖകൾ അന്വേഷണ ഉദ്യോഗസ്ഥർ കർണാടക പൊലീസിന് കൈമാറി. ആസ്ട്രേലിയയിൽനിന്നെന്ന പേരിലുള്ള ഇൻറർനെറ്റ് കോളുകൾ പരിശോധിച്ച് കർണാടക പൊലീസ് നടത്തിയ അന്വേഷണമാണ് സെനഗലിൽ എത്തിയത്.
ഇതിനിെട അന്വേഷണ ഉദ്യോഗസ്ഥനായ തൃക്കാക്കര അസി. കമീഷണർ പി.പി. ഷംസിനെ കട്ടപ്പനയിലേക്ക് സ്ഥലംമാറ്റി. ക്രൈംബ്രാഞ്ചുമായി ചേർന്ന് സംയുക്ത അന്വേഷണമായതിനാൽ ബ്യൂട്ടി പാർലർ വെടിവെപ്പ് േകസിനെ സ്ഥലംമാറ്റം ബാധിക്കില്ലെന്നാണ് പൊലീസിെൻറ വിശദീകരണം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
