കൂലി ചോദിച്ചതിന് മർദനം; രണ്ടുപേർ അറസ്റ്റിൽ
text_fieldsഅനന്തു ബിനു
പത്തനംതിട്ട: ചെയ്ത ജോലിയുടെ കൂലിചോദിച്ചതിന് യുവാവിനെ കല്ലുകൊണ്ട് ഇടിച്ച് ഗുരുതരമായി പരിക്കേൽപ്പിച്ച കേസിലെ പ്രതികളെ കൊടുമൺ പൊലീസ് പിടികൂടി. പന്തളം തെക്കേക്കര പറന്തൽ കുറവഞ്ചിറ മറ്റക്കാട്ടു മുരുപ്പെൽ തമ്പിക്കുട്ടനാ (38)ണ് കല്ലുകൊണ്ടുള്ള ആക്രമണത്തിൽ പരിക്കേറ്റത്.
പ്രതികളായ പന്തളം തെക്കേക്കര തട്ടയിൽ പറപ്പെട്ടി പറപ്പെട്ടി കുറ്റിയിൽ വീട്ടിൽ ബിനു (34), പറന്തൽ മാമൂട് പൊങ്ങലടി മലയുടെ കിഴക്കേതിൽ അനന്തു (28) എന്നിവരെ തിങ്കളാഴ്ച ഉച്ചയ്ക്ക് പറപ്പെട്ടിയിൽ നിന്നുാണ് കസ്റ്റഡിയിലെടുത്തത്. പ്രതികളെ റിമാൻഡ് ചെയ്തു. അന്വേഷണസംഘത്തിൽ പൊലീസ് ഇൻസ്പെക്ടർ വി.എസ്. പ്രവീൺ, എസ്.ഐ. രതീഷ് കുമാർ, എസ്.സി.പി.ഒ ശിവപ്രസാദ്, സി.പി.ഓമാരായ അജിത് കുമാർ, പ്രദീപ് എന്നിവരാണ് ഉണ്ടായിരുന്നത്.
Don't miss the exclusive news
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

