Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

പോയത് ബെയറിങ്, വഴിയിൽ കിടന്നത് മൂന്ന് ദിവസം: കെ.എസ്.ആർ.ടി.സി എ.സി പ്രീമിയം തകരാറിലായി

text_fields
bookmark_border
പോയത് ബെയറിങ്, വഴിയിൽ കിടന്നത് മൂന്ന് ദിവസം: കെ.എസ്.ആർ.ടി.സി എ.സി പ്രീമിയം തകരാറിലായി
cancel

മൈലപ്ര: കെ.എസ്.ആർ.ടി.സി ബസ് തകരാറിലായി. കെ.എസ്.ആർ.ടി.സിയുടെ പുതിയ എ.സി പ്രീമിയം ബസ് തകരാറിലായി മൂന്ന് ദിവസമാണ് വഴിയിൽ കിടന്നത്. കോയമ്പത്തൂർ-പത്തനാപുരം റൂട്ടിൽ സംസ്ഥാനാന്തര സർവിസ് നടത്തുന്ന ബസാണ് മൈലപ്ര ജങ്ഷനിൽ വെച്ച് തകരാറിലായത്.

മുൻവശത്തെ ചക്രത്തിന്റെ ബെയറിങ് പോയതാണ് വഴിയിൽ കിടക്കാൻ കാരണം. വേഗത്തിൽ പരിഹരിക്കാവുന്ന തകരാറാണെങ്കിലും മൂന്ന് ദിവസമായിട്ട് ബസ് നന്നാക്കി സർവിസ് നടത്താൻ കഴിഞ്ഞിട്ടില്ല. പുതിയ ബസായതിനാൽ കമ്പനിയുടെ വാറന്റിയുണ്ടെന്നും അതിനാൽ കമ്പനിയുടെ അംഗീകൃത വർക്‌ഷോപ്പിൽ നിന്നുള്ള ജീവനക്കാരെത്തി വേണം പ്രശ്നം പരിഹരിക്കാനെന്നുമാണ് കെ.എസ്.ആർ.ടി.സിയുടെ വാദം.

കമ്പനിയുടെ അംഗീകൃത വർക്‌ഷോപ്പിൽനിന്നും തകരാർ പരിഹരിക്കാൻ ജീവനക്കാർ എത്താൻ വൈകുന്നതാണ് ബസ് നീക്കം ചെയ്യാൻ സാധിക്കാത്തതെന്നും കെ.എസ്.ആർ.ടി.സി അധികൃതർ പറയുന്നു.

Show Full Article

Don't miss the exclusive news

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

News Summary - The bearing went bad, it was on the road for three days: KSRTC AC Premium broke down
Next Story