തേൻ ശേഖരിക്കാൻപോയ ആദിവാസിയെ കരടി ആക്രമിച്ചു
text_fieldsകുമളി: പെരിയാർ കടുവ സങ്കേതത്തിൽ വനവിഭവങ്ങൾ ശേഖരിക്കാൻ പോയ ആദിവാസിക്ക് കരടിയുടെ ആക്രമണത്തിൽ പരിക്കേറ്റു. വള്ളക്കടവ് വഞ്ചിവയൽ സ്വദേശി കിഴക്കേക്കര അശോകനാണ് (47) പരിക്കേറ്റത്. മുഖത്തും കാലിനും ഗുരുതര പരിക്കേറ്റ അശോകനെ കോട്ടയം മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
ഞായറാഴ്ച ഉച്ചകഴിഞ്ഞാണ് വള്ളക്കടവ് റേഞ്ചിലെ അരുവിയോട് അരുവിപ്പാലത്ത് കരടിയുടെ ആക്രമണം ഉണ്ടായത്. പരിക്കേറ്റ അശോകനെ വനംവകുപ്പ് വാഹനത്തിലാണ് പുറത്തെത്തിച്ചത്. പീരുമേട് താലൂക്ക് ആശുപത്രിയിലെത്തിച്ച് പ്രാഥമികശുശ്രൂഷ നൽകിയശേഷം കോട്ടയം മെഡിക്കൽ കോളജ് ആശുപത്രിയിൽ രാത്രി എട്ടോടെ പ്രവേശിപ്പിക്കുകയായിരുന്നു.
Don't miss the exclusive news
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

