കരടിയുടെ ആക്രമണത്തിൽ തൊഴിലാളി മരിച്ചു
text_fieldsഅതിരപ്പിള്ളി: വാൽപ്പാറയിൽ വീണ്ടും വന്യജീവി ആക്രമണം; ഒരാൾ മരിച്ചു. വാട്ടർ ഫാൾ എസ്റ്റേറ്റിലെ തൊഴിലാളിയായ സുഫൈർ രാജ് (55) ആണ് കരടിയുടെ ആക്രമണത്തിൽ മരിച്ചത്. ആണ്ടിപാറ വനഭാഗത്തുള്ള അമ്മയുടെ കല്ലറയിൽ പ്രാർഥിക്കാൻ പോയപ്പോഴാണ് കരടി ആക്രമിച്ചത്.
വീട്ടിൽ തിരിച്ചെത്താത്തതിനെ തുടർന്ന് സഹോദരൻ ഹൃദയരാജും മറ്റ് തൊഴിലാളികളും നടത്തിയ തിരച്ചിലിലാണ് ഞായറാഴ്ച രാത്രി 9.30 ഓടെ മൃതദേഹം കണ്ടെത്തിയത്.
തിങ്കളാഴ്ച രാവിലെ പോസ്റ്റ്മോർട്ടത്തിന് ശേഷം മൃതദേഹം സംസ്കരിച്ചു. രണ്ടു ദിവസം മുമ്പ് നടുമല എസ്റ്റേറ്റിൽ നാല് വയസ്സുകാരനെ പുലി കൊന്ന സംഭവത്തിൽ നാട്ടുകാരുടെ പ്രതിഷേധം കെട്ടടങ്ങുന്നതിനുമുമ്പാണ് ഇൗ സംഭവം. പുള്ളിപ്പുലിയെ പിടികൂടുന്നതിന് വനം വകുപ്പ് ഇരുമ്പുകെണികൾ സ്ഥാപിച്ചിട്ടുണ്ട്.
Don't miss the exclusive news
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
