Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

വോട്ടിംഗ് യന്ത്രങ്ങള്‍ സൂക്ഷിച്ചിരിക്കുന്ന കേന്ദ്രങ്ങളില്‍ കാവലിരിക്കണമെന്ന് വി.ഡി. സതീശൻ; എല്ലാ സ്ഥാനാര്‍ത്ഥികള്‍ക്കും കത്ത് നല്‍കി

text_fields
bookmark_border
VD Satheesan
cancel

തിരുവനന്തപുരം: വോട്ടിംഗ് യന്ത്രങ്ങള്‍ സൂക്ഷിച്ചിരിക്കുന്ന കേന്ദ്രങ്ങളില്‍ ജാഗ്രത പുലര്‍ത്തണമെന്ന് പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ. വോട്ടിംഗ് യന്ത്രങ്ങള്‍ സൂക്ഷിച്ചിരിക്കുന്ന കേന്ദ്രങ്ങളില്‍ പ്രത്യേക ജാഗ്രത പുലര്‍ത്തണമെന്ന് ആവശ്യപ്പെട്ട് 140 യു.ഡി.എഫ് സ്ഥാനാര്‍ത്ഥികള്‍ക്കും സ്ഥാനാര്‍ത്ഥികളുടെ ഏജന്റുമാര്‍ക്കും ഡി.സി.സി അധ്യക്ഷന്‍മാര്‍ക്കും ജില്ല യു.ഡി.എഫ് ചെയര്‍മാന്‍മാര്‍ക്കും പ്രതിപക്ഷ നേതാവ് കത്ത് നല്‍കിയിരിക്കുകയാണ്.

വോട്ടിംഗ് യന്ത്രങ്ങള്‍ സൂക്ഷിച്ചിരിക്കുന്ന സ്ഥലങ്ങളിലെ ക്യാമറകളുടെ പ്രവര്‍ത്തനം ഏകോപിപ്പിക്കുന്ന കണ്‍ട്രോള്‍ റൂമുകളില്‍ സ്ഥാനാര്‍ത്ഥിയുടെ പ്രതിനിധിക്ക് 24 മണിക്കൂറും ഇരിക്കാനുള്ള സൗകര്യ ഉപയോഗപ്പെടുത്തണമെന്ന് കത്തിൽ പറയുന്നു. ഇതിനായി അതതു ജില്ലയിലെ കലക്ടര്‍മാരില്‍ നിന്നും സ്ഥാനാര്‍ഥികളോ ചീഫ് ഇലക്ഷന്‍ ഏജന്റുമാരോ അനുമതി നേടണമെന്നും യു.ഡി.എഫ് പ്രതിനിധിയുടെ സാന്നിധ്യം ഉറപ്പാക്കണമെന്നും പ്രതിപക്ഷ നേതാവ് ആവശ്യപ്പെട്ടു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

News Summary - Be careful at centers where voting machines are kept
Next Story