Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 4 Sept 2017 4:12 AM IST Updated On
date_range 4 Sept 2017 4:13 AM ISTഡെൻറൽ പ്രവേശനം ഭാഗികമായി പൂർത്തിയായി; 26 സീറ്റുകളിലേക്ക് എട്ടിന് വീണ്ടും സ്പോട്ട് അഡ്മിഷൻ
text_fieldsbookmark_border
തിരുവനന്തപുരം: രണ്ടു ദിവസങ്ങളിലായി നടന്ന സ്പോട്ട് അഡ്മിഷനിലൂടെ സ്വാശ്രയ ഡെൻറൽ കോളജുകളിലെ പ്രേവശനം ഭാഗികമായി പൂര്‍ത്തിയായി. നാല് കോളജുകളിലായി അവശേഷിക്കുന്ന 26 സീറ്റുകളിലേക്ക് ഈ മാസം എട്ടിന് രാവിലെ 10ന് പ്രവേശന പരീക്ഷ കമീഷണറുടെ ഓഫിസില്‍ വീണ്ടും സ്പോട്ട് അഡ്മിഷന് നടത്തും. പ്രവേശന പരീക്ഷ കമീഷണർ പ്രസിദ്ധീകരിച്ചിട്ടുള്ള മെഡിക്കൽ റാങ്ക് ലിസ്റ്റിെൻറ അടിസ്ഥാനത്തിൽ നടത്തുന്ന സ്പോട്ട്് അഡ്മിഷനിൽ എൻ.ആർ.െഎ കാറ്റഗറി പട്ടികയിലുള്ളവരുടെ അഭാവത്തിൽ എൻ.ആർ.െഎ യോഗ്യതകൾ തെളിയിക്കുന്ന രേഖകൾ കൈവശമുള്ളവരെയും പരിഗണിക്കും. എൻ.ആർ.െഎ സീറ്റുകളിൽ ആവശ്യക്കാരില്ലാതെ വന്നാൽ അവ സ്റ്റേറ്റ് മെറിറ്റ് സീറ്റുകളായി മാറ്റി അലോട്ട്മെൻറ് നടത്തും.
നിലവിൽ എം.ബി.ബി.എസ്/ബി.ഡി.എസ് കോഴ്സുകളിൽ പ്രവേശനം നേടിയവരെ ഇൗ സ്പോട്ട് അഡ്മിഷനിൽ പെങ്കടുപ്പിക്കില്ല. ഇത് സംബന്ധിച്ച വിജ്ഞാപനം പിന്നീടുണ്ടാകും. പുഷ്പഗിരി, ശ്രീശങ്കര, അസീസിയ, പരിയാരം ഡെൻറല്‍ കോളജുകളിലാണ് ജനറല്‍ വിഭാഗത്തില്‍ സീറ്റുകള്‍ അവശേഷിക്കുന്നത്. ബി.ഡി.എസ് പ്രവേശനം പൂര്‍ത്തിയാക്കാന്‍ ഈ മാസം 10 വരെ സുപ്രീംകോടതിയുടെ അനുമതിയുണ്ട്. അതേസമയം ഞായറാഴ്ച നടന്ന സ്പോട്ട് അഡ്മിഷനില്‍ വിവിധ ഡെൻറല്‍ കോളജുകളിലെ 107 എന്‍.ആര്.ഐ സീറ്റുകള്‍ പൊതുവിഭാഗത്തിലേക്ക് മാറ്റിയിരുന്നു. ഭൂരിഭാഗം മാനേജ്മെൻറുകളും ഇതിന് സമ്മതം അറിയിച്ചു.
800 സീറ്റുകളിലേക്കുള്ള പ്രവേശന നടപടികളാണ് തിരുവനന്തപുരം മെഡിക്കൽ കോളജിൽ രണ്ട് ദിവസങ്ങളിലായി നടന്നത്. ശനിയാഴ്ച 20,000 റാങ്ക് വരെയും അതിനുശേഷം മറ്റ് റാങ്കുകാരെയുമാണ് പരിഗണിച്ചത്. ഇത്തവണ മിക്ക ഡെൻറല്‍ കോളജുകളിലും സീറ്റുകള്‍ നികത്താനായതിെൻറ സംതൃപ്തിയിലാണ് മാനേജ്മെൻറുകള്‍. മുന്‍ വര്‍ഷങ്ങളില്‍ ചില കോളജുകളില്‍ സീറ്റ് ഒഴിഞ്ഞുകിടന്നിരുന്നു. ഇത്തവണ എം.ബി.ബി.എസ് ഫീസ് ഉയര്‍ന്നതോടെ പലരും ബി.ഡി.എസിലേക്ക് തിരിഞ്ഞതാണ് ഡെൻറല്‍ കോളജ് മാനേജ്മെൻറുകള്‍ക്ക് ആശ്വാസമായത്.
കോടതിയെ സമീപിക്കില്ല –ഡി.എം. വിംസ്
കൽപറ്റ: എം.ബി.ബി.എസ് പ്രവേശനവുമായി ബന്ധപ്പെട്ട് തുടർ നിയമ നടപടികളുമായി മുന്നോട്ടു പോകില്ലെന്ന് ഡി.എം. വിംസ് മെഡിക്കൽ കോളജ് മാേനജ്മെൻറ് അറിയിച്ചു. എൻ.ആർ.ഐ സീറ്റുകൾ സർക്കാർ ഏറ്റെടുത്തതിനെതിരെ സ്വാശ്രയ മെഡിക്കൽ മാനേജ്മെൻറുകൾ സുപ്രീംകോടതിയെ സമീപിക്കുമെന്ന വാർത്ത വിദ്യാർഥികളിലും രക്ഷിതാക്കളിലും ആശങ്കയുണ്ടാക്കിയിട്ടുണ്ട്. സ്പോട്ട് അഡ്മിഷനിലൂടെ ഡി.എം.വിംസ് മെഡിക്കൽ കോളജിലെ 23 എൻ.ആർ.ഐ സീറ്റുകൾ ഉൾപ്പെടെ 150 എം.ബി.ബി.എസ് സീറ്റുകളിലും അഡ്മിഷൻ പൂർത്തിയായിട്ടുണ്ട്. സാമ്പത്തിക നഷ്ടം ഇതുവഴി ഉണ്ടായെങ്കിലും മുഖ്യമന്ത്രിയുടെയും ആരോഗ്യമന്ത്രിയുടെയും നിർദേശം മാനിച്ചും വിദ്യാർഥികളുടെയും രക്ഷിതാക്കളുടെയും ബുദ്ധിമുട്ടുകൾ കണക്കിലെടുത്തുമാണ് തുടർ നിയമ നടപടികളുമായി മുന്നോട്ടു പോകേണ്ടെന്ന് മാനേജ്മെൻറ് തീരുമാനിച്ചത്. ഉയർന്ന നീറ്റ് റാങ്ക് നേടിയ മിടുക്കരായ 50 വിദ്യാർഥികൾക്ക് അഞ്ചു ലക്ഷം രൂപ വാർഷിക ഫീസിൽ പഠിക്കാനുള്ള സൗകര്യം ഡി.എം. വിംസ് മാനേജ്മെൻറ് തുടക്കത്തിലേ ലഭ്യമാക്കിയിട്ടുണ്ട്. ഫീസ് പിന്നീട് പുതുക്കി നിശ്ചയിച്ചാലും അഞ്ചു ലക്ഷം വാർഷിക ഫീസായി ഇവർക്കു പഠനം തുടരാം. ഡോ. ആസാദ് മൂപ്പെൻറ േനതൃത്വത്തിലുള്ള മൂപ്പൻസ് ഫൗണ്ടേഷനാണ് ഈ വിദ്യാർഥികളുടെ സ്കോളർഷിപ് തുക വഹിക്കുന്നത്.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story