അയ്യപ്പജ്യോതിയിൽ നിന്ന് ബി.ഡി.ജെ.എസ് വിട്ടു നിന്നു
text_fieldsതിരുവനന്തപുരം: ശബരിമല കർമ്മസമിതി ബി.ജെ.പി പിന്തുണയോടെ നടത്തിയ അയ്യപ്പജ്യോതിയിൽ നിന്ന് എൻ.ഡി.എയുടെ ഘടകകക്ഷ ിയായ ബി.ഡി.ജെ.എസ് വിട്ടു നിന്നു. തുഷാർ വെള്ളാപ്പള്ളി അടക്കമുള്ള ബി.ഡി.ജെ.എസ് നേതാക്കൾ പരിപാടിയിൽ പെങ്കടുത്ത ില്ല. അയ്യപ്പജ്യോതിയിൽ പെങ്കടുക്കുന്നവർക്ക് എസ്.എൻ.ഡി.പിയിൽ ഇടമുണ്ടാകില്ലെന്ന് വെള്ളാപ്പള്ളി നടേശൻ വ്യക്തമാക്കിയിരുന്നു.
ഡിസംബർ 26നാണ് അയ്യപ്പജ്യോതി നടന്നത്. അയ്യപ്പജ്യോതിയിൽ പെങ്കടുക്കുമെന്നായിരുന്നു തുഷാർ വെള്ളാപ്പള്ളി അറിയിച്ചത്. എന്നാൽ, അയ്യപ്പജ്യോതിയിൽ പെങ്കടുക്കുന്നവർക്ക് എസ്.എൻ.ഡി.പിയിൽ ഇടമുണ്ടാകില്ലെന്നും സംഘടന സർക്കാർ നടത്തുന്ന വനിതാ മതിലിനൊപ്പമാണെന്നും വെള്ളാപള്ളി നടേശൻ അറിയിച്ചിരുന്നു. ഇതേ തുടർന്നാണ് ബി.ഡി.ജെ.എസ് അയ്യപ്പജ്യോതിയിൽ നിന്ന് വിട്ടുനിന്നതെന്നാണ് വിവരം.
സർക്കാർ നടത്തുന്ന വനിത മതിലിന് ബദലായാണ് അയ്യപ്പ കർമ്മസമിതി അയ്യപ്പജ്യോതി സംഘടിപ്പിച്ചത്. ബി.ജെ.പിക്ക് പുറമേ എൻ.എസ്.എസും അയ്യപ്പജ്യോതിയെ പിന്തുണച്ചിരുന്നു. എന്നാൽ, സംഘടനയുടെ നേതാക്കളാരും പരിപാടിയിൽ പെങ്കടുത്തിരുന്നില്ല.
