ബി.ഡി.ജെ.എസിനെ തോൽപിക്കണം –എസ്.എൻ.ഡി.പി സംരക്ഷണ സമിതി
text_fieldsകൊല്ലം: നിയമസഭ തെരഞ്ഞെടുപ്പിൽ ബി.ഡി.ജെ.എസിനെയും എസ്.എൻ.ഡി.പി യോഗം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശനെ സഹായിക്കുന്നവരെയും തോൽപിക്കണമെന്ന് എസ്.എൻ.ഡി.പി സംരക്ഷണ സമിതി.
മകെൻറ നേതൃത്വത്തിൽ ബി.ഡി.ജെ.എസിനെ ബി.ജെ.പിക്കൊപ്പം വിടുകയും പകൽ എൽ.ഡി.എഫിനും രാത്രി യു.ഡി.എഫിനും പിന്തുണ നൽകാൻ രഹസ്യമായി യൂനിയൻ ഭാരവാഹികളെ നിർബന്ധിക്കുകയും ചെയ്യുന്ന വെള്ളാപ്പള്ളിയുടെ വികലമായ നിലപാട് ശ്രീനാരായണ സമൂഹത്തിന് അപമാനമാണെന്നും സമിതി കുറ്റപ്പെടുത്തി.
യോഗത്തിൽ സംസ്ഥാന പ്രസിഡൻറ് അഡ്വ.എസ്. ചന്ദ്രസേനൻ അധ്യക്ഷത വഹിച്ചു. വൈസ് പ്രസിഡൻറ് പി.എസ്. രാജീവ്, അഡ്വ. പി.എം. മധു, ജനറൽ സെക്രട്ടറി മധു പരുമല, സെക്രട്ടറി പി.കെ. പ്രകാശ് തുടങ്ങിയവർ സംസാരിച്ചു.