തുഷാർ ഇല്ല, ബി.ഡി.ജെ.എസ് ആദ്യഘട്ട സ്ഥാനാര്‍ഥികളെ പ്രഖ്യാപിച്ചു
text_fieldsചേര്‍ത്തല: നിയമസഭ തെരഞ്ഞെടുപ്പിൽ എൻ.ഡി.എയുടെ ഭാഗമായി ബി.ഡി.ജെ.എസ് മത്സരിക്കുന്ന 12 മണ്ഡലങ്ങളിലെ സ്ഥാനാര്‍ഥികളെ പ്രഖ്യാപിച്ചു. സംസ്ഥാന പ്രസിഡന്റ് തുഷാർ വെള്ളാപ്പള്ളി മത്സര രംഗത്തുണ്ടാകില്ല. ചേര്‍ത്തലയില്‍ സംസ്ഥാന എക്‌സിക്യുട്ടീവ് യോഗ ശേഷമാണ് സ്ഥാനാര്‍ഥികളെ പ്രഖ്യാപിച്ചത്. കഴിഞ്ഞ തെരഞ്ഞെടുപ്പില്‍ പാര്‍ട്ടി 22 മണ്ഡലങ്ങളിലാണ് മത്സരിച്ചത്. അത് ഇക്കുറി വര്‍ധിക്കുമെന്നും ചര്‍ച്ചകള്‍ക്കുശേഷം രണ്ടു ദിവസത്തിനുള്ളില്‍ മറ്റിടങ്ങളിലെ സ്ഥാനാര്‍ഥികളെ പ്രഖ്യാപിക്കുമെന്നും തുഷാർ വെള്ളാപ്പള്ളി പറഞ്ഞു.
കുട്ടനാട്- സന്തോഷ് ശാന്തി,
കായംകുളം-തമ്പി മേട്ടുതറ,
അരൂര്‍- അഡ്വ. പി.എസ്. ജ്യോതിസ്,
കോട്ടയം- പി. അനില്‍കുമാര്‍,
കടത്തുരുത്തി- സുരേഷ് എട്ടിക്കുന്നേല്‍,
ഉടുമ്പന്‍ചോല- അഡ്വ. സംഗീത വിശ്വനാഥന്‍,
കുന്നംകുളം- കെ.ആര്‍. രജില്‍,
നെന്മാറ- എ.എന്‍. അനുരാഗ്,
കൊടുവള്ളി -ഗിരിപാമ്പനാല്‍,
കോട്ടക്കല്‍- സുബ്രഹ്മണ്യന്‍ ചുങ്കപള്ളി,
നിലമ്പൂര്‍ ഗിരീഷ് മേക്കാട്,
പേരാവൂര്‍- പൈലി വാത്യാട്ട്
കെ.പി.സി.സി സെക്രട്ടറി ബി.ജെ.പിയിൽ
തിരുവനന്തപുരം: കെ.പി.സി.സി സെക്രട്ടറിയും യു.ഡി.എഫ് കരുനാഗപ്പള്ളി മണ്ഡലം ചെയർമാനുമായ തൊടിയൂർ രാമചന്ദ്രൻ ബി.ജെ.പിയിൽ ചേർന്നു. ബി.ജെ.പി സംസ്ഥാന അധ്യക്ഷൻ രാജീവ് ചന്ദ്രശേഖർ അംഗത്വം നൽകി. കാർഡിയോളജിസ്റ്റ് ഡോ. പ്രതാപ് കുമാർ, സി.പി.എം മുൻ കോവളം ഏരിയ കമ്മിറ്റിയംഗം എൻ.എ. റഷീദ് എന്നിവരും ബി.ജെ.പിയിൽ ചേർന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

