Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 24 Jan 2023 4:14 PM GMT Updated On
date_range 2023-01-24T21:44:27+05:30ബി.ബി.സി. ഡോക്യുമെന്ററി: ബി.ജെ.പി മാർച്ചിൽ സംഘർഷം; പൊലീസ് ജലപീരങ്കി പ്രയോഗിച്ചു
text_fieldsതിരുവനന്തപുരം: ഗുജറാത്ത് വംശഹത്യയുമായി പ്രധാനമന്ത്രി നരേന്ദ്ര മോദിക്കുള്ള പങ്കിനെ വിമർശിക്കുന്ന ബി.ബി.സി. ഡോക്യുമെന്ററി പ്രദർശിപ്പിക്കുന്ന പൂജപ്പുരയിൽ സംഘർഷം. ഡി.വൈ.എഫ്.ഐയുടെ നേതൃത്വത്തിൽ ഡോക്യുമെന്ററി പ്രദർശനം നടത്തുന്നിടത്തേക്ക് ബി.ജെ.പിയുടേയും ബി.ജെ.പി അനുകൂല സംഘടനകളും നേതൃത്വത്തിൽ നടത്തിയ പ്രകടനം സംഘർഷത്തിൽ കലാശിക്കുകയായിരുന്നു.
പൂജപ്പുരയിലെ ഡോക്യുമെന്ററി പ്രദർശനം തടയുമെന്ന് ബി.ജെ.പി നേതാക്കൾ നേരത്തെ അറിയിച്ചിരുന്നു. തുടർന്ന് വൻ പൊലീസ് സന്നാഹം സ്ഥലത്ത് നിലയുറപ്പിച്ചിരുന്നു. റോഡ് ബാരിക്കേഡ് കെട്ടി അടച്ചെങ്കിലും ഇത് തകർക്കാനുള്ള ശ്രമം പ്രതിഷേധക്കാരുടെ ഭാഗത്തുനിന്നുണ്ടായതോടെ സംഘർഷമായി.
ഇതോടെ പൊലീസ് ജലപീരങ്കി പ്രയോഗിച്ചു. ജനപ്രതിനിധികൾ അടക്കമുള്ളവർ പ്രകടത്തിൽ പങ്കെടുത്തിരുന്നു. വലിയ സംഘർഷത്തിനിടയിലും ഡോക്യുമെന്ററി പ്രദർശനം തുടർന്നു.
Next Story