എം.ഡി.എം.എ കേസിൽ ബി.ബി.എ വിദ്യാർഥി അറസ്റ്റിൽ
text_fieldsആറാട്ടുപുഴ (ആലപ്പുഴ): കണ്ടല്ലൂരിൽ എം.ഡി.എം.എ പിടികൂടിയ കേസിൽ ഒരാളെ കൂടി പൊലീസ് അറസ്റ്റ് ചെയ്തു. കണ്ടല്ലൂർ വടക്ക് പുതിയവിള എസ്.കെ നിവാസിൽ സച്ചിനാണ് (20) പിടിലായത്. ബംഗളുരുവിൽ ബി.ബി.എ. വിദ്യാർഥിയായ സച്ചിനെ അവിടെ നിന്നാണ് അറസ്റ്റ് ചെയ്തത്. തിങ്കളാഴ്ച കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.
കഴിഞ്ഞ ആഗസ്റ്റ് 14ന് പട്ടോളി മാർക്കറ്റ് സ്വദേശികളായ ജിഷ്ണു (20), അലൻ (21) എന്നിവരെ കണ്ടല്ലൂരുള്ള വീടുകളിൽ നിന്ന് 10 ഗ്രാം എം.ഡി.എം.എയുമായി പൊലീസ് അറസ്റ്റ് ചെയ്തിരുന്നു. ഈ കേസുമായി ബന്ധപ്പെട്ടാണ് സച്ചിനെയും അറസ്റ്റ് ചെയ്തത്. എം.ഡി.എം.എ കേരളത്തിൽ എത്തിക്കുന്നതിൽ സച്ചിനും പങ്കാളിയാണെന്ന് പൊലീസ് പറഞ്ഞു.
കായംകുളം ഡിവൈ.എസ്.പി അലക്സ് ബേബിയുടെ നിർദേശാനുസരണം കനക്കുന്ന് എസ്.എച്ച്.ഒ വി. ജയകുമാർ, എസ്.ഐമാരായ സാബുമോൻ ജോസഫ്, ബൈജു, എ.എസ്.ഐ രജീന്ദ്രദാസ്, എസ്.സി.പി.ഒമാരായ റോഷിത്, ജിതേഷ് എന്നിവർ ചേർന്നാണ് പ്രതിയെ പിടികൂടിയത്.

