Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightതർക്കം തീർക്കാൻ ബി.ബി...

തർക്കം തീർക്കാൻ ബി.ബി ഗോപകുമാർ എൻ.ഡി.എ നിയമസഭാകക്ഷി നേതാവ്; അ​റി​യി​ച്ച​ത് രാ​ജീ​വ്​ ച​ന്ദ്ര​ശേ​ഖ​ർ ഫേ​സ്​​ബു​ക്ക്​ പോ​സ്റ്റി​ലൂ​ടെ​

text_fields
bookmark_border
തർക്കം തീർക്കാൻ ബി.ബി ഗോപകുമാർ എൻ.ഡി.എ നിയമസഭാകക്ഷി നേതാവ്; അ​റി​യി​ച്ച​ത് രാ​ജീ​വ്​ ച​ന്ദ്ര​ശേ​ഖ​ർ ഫേ​സ്​​ബു​ക്ക്​ പോ​സ്റ്റി​ലൂ​ടെ​
cancel

തി​രു​വ​ന​ന്ത​പു​രം: നേ​താ​ക്ക​ൾ ത​മ്മി​ലു​ള്ള ത​ർ​ക്ക​ങ്ങ​ൾ​ക്കൊ​ടു​വി​ൽ ബി.​ബി. ഗോ​പ​കു​മാ​ർ എം.​എ​ൽ.​എ​യെ എ​ൻ.​ഡി.​എ നി​യ​മ​സ​ഭാ​ക​ക്ഷി നേ​താ​വാ​ക്കി ബി.​ജെ.​പി. സം​സ്ഥാ​ന പ്ര​സി​ഡ​ന്‍റ്​ രാ​ജീ​വ്​ ച​ന്ദ്ര​ശേ​ഖ​ർ ഫേ​സ്​​ബു​ക്ക്​ പോ​സ്റ്റി​ലൂ​ടെ​യാ​ണ്​ ഇ​ക്കാ​ര്യം അ​റി​യി​ച്ച​ത്. നി​യ​മ​സ​ഭ​യി​ൽ മൂ​ന്ന്​ അം​ഗ​ങ്ങ​ളു​ള്ള ബി.​ജെ.​പി​യു​ടെ നി​യ​മ​സ​ഭാ​ക​ക്ഷി നേ​താ​വാ​കാ​ൻ എം.​എ​ൽ.​എ​മാ​രാ​യ വി. ​മു​ര​ളീ​ധ​ര​നും രാ​ജീ​വ്​ ച​ന്ദ്ര​ശേ​ഖ​റും ത​മ്മി​ൽ മ​ൽ​സ​ര​മു​ണ്ടാ​യി​രു​ന്നു.

പാ​ർ​ട്ടി​യി​ലെ മു​തി​ർ​ന്ന​യാ​ൾ എ​ന്ന നി​ല​ക്ക്​ മു​ര​ളീ​ധ​ര​നെ ക​ക്ഷി നേ​താ​വാ​ക്ക​ണ​മെ​ന്ന്​ ഒ​രു വി​ഭാ​ഗം വാ​ദി​ച്ച​പ്പോ​ൾ സം​സ്ഥാ​ന അ​ധ്യ​ക്ഷ​നാ​യ​ രാ​ജീ​വ്​ നി​യ​മ​സ​ഭ​യി​ലും പാ​ർ​ട്ടി​യെ ന​യി​ക്ക​ണ​മെ​ന്ന ആ​വ​ശ്യ​വും ഉ​യ​ർ​ന്നു. ഇ​തു​മൂ​ലം ക​ക്ഷി നേ​താ​വി​നെ പ്ര​ഖ്യാ​പി​ക്കു​ന്ന​ത്​ നീ​ണ്ടു​പോ​കു​ക​യാ​യി​രു​ന്നു. ക​ക്ഷി​നേ​താ​വി​നെ തെ​ര​ഞ്ഞെ​ടു​ക്കാ​ത്ത​തി​നെ തു​ട​ർ​ന്ന്​ എം.​എ​ൽ.​എ​മാ​രു​ടെ സ​ത്യ​പ്ര​തി​ജ്ഞ, സ്പീ​ക്ക​ർ തെ​ര​ഞ്ഞെ​ടു​പ്പ്​ എ​ന്നി​വ​യി​ൽ പ്ര​തി​പ​ക്ഷ നേ​താ​ക്ക​ളു​ടെ ഇ​രി​പ്പി​ട​ത്തി​ൽ രാ​ജീ​വാ​ണ് ബി.​ജെ.​പി​യെ പ്ര​തി​നി​ധീ​ക​രി​ച്ച​ത്.

വെ​ള്ളി​യാ​ഴ്ച ഗ​വ​ർ​ണ​ർ നി​യ​മ​സ​ഭ​യെ അ​ഭി​സം​ബോ​ധ​ന ചെ​യ്യാ​നി​രി​ക്കെ​യാ​ണ്​ ചാ​ത്ത​ന്നൂ​ർ എം.​എ​ൽ.​എ​യാ​യ ബി.​ബി ഗോ​പ​കു​മാ​ർ നി​യ​മ​സ​ഭാ​ക​ക്ഷി നേ​താ​വാ​യി ചു​മ​ത​ല​​യേ​റ്റ​ത്. വ​ർ​ഷ​ങ്ങ​ൾ​ക്ക്​ മു​മ്പ്​ കോ​ണ്‍ഗ്ര​സ് വി​ട്ട് ബി.​ജെ.​പി​യി​ലെ​ത്തി​യ ഗോ​പ​കു​മാ​ര്‍ പാ​ര്‍ട്ടി​യു​ടെ മേ​ഖ​ലാ പ്ര​സി​ഡ​ന്‍റും എ​സ്.​എ​ൻ.​ഡി.​പി യോ​ഗം ചാ​ത്ത​ന്നൂ​ര്‍ യൂ​നി​യ​ന്‍ പ്ര​സി​ഡ​ന്‍റു​മാ​ണ്. ചാ​ത്ത​ന്നൂ​ര്‍ എ​സ്.​എ​ന്‍ ട്ര​സ്റ്റ് സ്‌​കൂ​ള്‍ മു​ന്‍ പ്ര​ധാ​നാ​ധ്യാ​പ​ക​നു​മാ​ണ്. സ്പീ​ക്ക​ർ തെ​ര​ഞ്ഞെ​ടു​പ്പി​ലും അ​ദ്ദേ​ഹം മ​ൽ​സ​രി​ച്ചി​രു​ന്നു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:NDALatest NewsBB Gopakumar
News Summary - B.B. Gopakumar elected as NDA Legislative Party Leader
Next Story