Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

ബായാർ കൂട്ടക്കൊല: അമ്മ രക്ഷപ്പെട്ടത്​ തലനാരിഴക്ക്​; പ്രതി മാനസിക രോഗി​യെന്ന്​ നാട്ടുകാർ

text_fields
bookmark_border
ബായാർ കൂട്ടക്കൊല: അമ്മ രക്ഷപ്പെട്ടത്​ തലനാരിഴക്ക്​; പ്രതി മാനസിക രോഗി​യെന്ന്​ നാട്ടുകാർ
cancel

മഞ്ചേശ്വരം: പൈവളിഗെ പഞ്ചായത്തിലെ ബായാർ സുദമ്പളയിലെ ഒരു കുടുംബത്തിലെ നാലുപേർ വെട്ടേറ്റ സംഭവത്തിൽ ഞെട്ടൽ മാറാതെ നാട്ടുകാർ. കൊലപാതക വിവരം വിശ്വസിക്കാനാവാതെ മരവിച്ച നിലയിലാണ് പ്രദേശവാസികൾ.

പ്രതിയായ ഉദയൻ വർഷങ്ങളായി മാനസിക രോഗിയാണെന്ന് ബന്ധുക്കളും നാട്ടുകാരും പറയുന്നു. രോഗത്തിന് ചികിത്സയിലുള്ള ഇയാൾ നിത്യവും മരുന്ന്​ കഴിക്കാറുണ്ടത്രേ. കുറച്ചു ദിവസമായി മരുന്ന് നിർത്തിയതായാണ് വിവരം. ഇതാണ് പെട്ടെന്നുള്ള പ്രകോപനത്തിന് കാരണമായത്.

കൊല്ലപ്പെട്ട നാലുപേരിൽ രേവതി മാത്രമാണ് വിവാഹിത. പ്രതിയും ​കൊല്ലപ്പെട്ടവരും ഒന്നിച്ചു ഒരേ തറവാടിലാണ് താമസിക്കുന്നത്. തലപ്പാടിയിലാണ്​ രേവതിയുടെ ഭർത്താവ്​. പ്രകോപനമൊന്നുമില്ലാതെയാണ് ഉദയൻ ആദ്യം ഒരു അമ്മാവനെ വെട്ടിയത്. ഇത് തടയാൻ ശ്രമിച്ച മറ്റു രണ്ടുപേരെയും ഇയാൾ വെട്ടി വീഴ്ത്തി.

ഇതുകണ്ടു നിന്ന ഉദയൻെറ മാതാവ് ലക്ഷ്മിയെയും സഹോദരി രേവതിയെയും ആക്രമിക്കാൻ ഉദയൻ പാഞ്ഞടുത്തുവെങ്കിലും മാതാവ് ലക്ഷ്മി കുതറി ഓടി. തലനാരിഴക്കാണ്​ ഇവർ രക്ഷപ്പെട്ടത്​. എന്നാൽ, ഓടാൻ കഴിയാതിരുന്ന രേവതിയെ ഉദയൻ വെട്ടിവീഴ്ത്തുകയായിരുന്നു.

നാട്ടുകാർ പിടികൂടിയ പ്രതിയെ കാസർകോട്​ ഡിവൈ.എസ്.പി ബാലകൃഷ്ണൻ നായരുടെ നേതൃത്വത്തിൽ പൊലീസ് സംഘം കസ്റ്റഡിയിലെടുത്തു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story