Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
ബംഗാൾ ഉൾക്കടലിലെ ന്യൂനമർദം കേരളത്തിൽ കണ്ണീർ പേമാരിയാകു​ന്നതെങ്ങനെ?
cancel
Homechevron_rightNewschevron_rightKeralachevron_rightബംഗാൾ ഉൾക്കടലിലെ...

ബംഗാൾ ഉൾക്കടലിലെ ന്യൂനമർദം കേരളത്തിൽ കണ്ണീർ പേമാരിയാകു​ന്നതെങ്ങനെ?

text_fields
bookmark_border

കോഴിക്കോട്​: മുൻവർഷങ്ങളിലെ പോലെ സംസ്​ഥാനത്ത്​ വീണ്ടും പ്രളയ സമാന സാഹചര്യം. ശനിയാഴ്​ചയോടെ ബംഗാൾ ഉൾക്കടലിൽ രൂപപ്പെടുന്ന ന്യൂനമർദമാണ്​ കേരളത്തിൽ ഇപ്പോൾ പെയ്​തിറങ്ങുന്നത്​.

ന്യൂനമർദം ഉണ്ടാകുന്ന സ്​ഥലത്തെ മർദം മറ്റു പ്രദേശങ്ങളിൽനിന്നും കുറയുന്നു. ഇതുമൂലം അന്തരീക്ഷകണികകളെല്ലാം ബംഗാൾ ഉൾക്കടലിൽ ന്യൂനമർദം രൂപപ്പെട്ട പ്രദേശത്തേക്ക്​ നീങ്ങുന്നു. ഇത്തരത്തിൽ സഞ്ചരിക്കുന്നതിൻെറ ഭാഗമായി കാറ്റ്​ രൂപപ്പെടും. ന്യൂനമർദത്തിൻെറ ശക്തി അനുസരിച്ചായിരിക്കും കാറ്റിൻെറയും തീവ്രത. ന്യൂനമർദ ശക്തി കൂടു​േമ്പാൾ കാറ്റിൻെറയും തീവ്രത കൂടും. ഇത്തരത്തിൽ അറബിക്കടലിൽ നിന്നുള്ള അന്തരീക്ഷ വായു​ ബംഗാൾ ഉൾക്കടലി​ലെ ന്യൂനമർദപ്രദേശത്തേക്ക്​ നീങ്ങും. എന്നാൽ കേരളത്തിൻെറ കവചമായ പശ്ചിമഘട്ട മലനിരകൾ ഇത്തരത്തിൽ നീങ്ങുന്ന അന്തരീക്ഷ വായുവിനെ തടഞ്ഞുനിർത്തുന്നു. ഈ കണികകൾ മുകളിലേക്ക്​ പോകുന്നതോടെ നീരാവി രൂപപ്പെട്ട്​ കേരളത്തി​ൻെറ പശ്ചിമഘട്ട മലനിരകളിലു​ം തീരപ്രദേശങ്ങളിലും ശക്തമായ മഴക്ക്​ ഇടയാക്കുന്നു. ന്യൂനമർദത്തിൻെറ ശക്തി അനുസരിച്ച്​ കേരളത്തിൽ ലഭിക്കുന്ന മഴയുടെ അളവും കൂടും. ശനിയാഴ്​ച ബംഗാൾ ഉൾക്കടലിൽ ഒരു ന്യൂനമർദം കൂടി രൂപപ്പെടുമെന്ന്​ കാലാവസ്​ഥ നിരീക്ഷണകേന്ദ്രം അറിയിച്ചിരുന്നു. ഇത്​ വരുംദിവസങ്ങളിൽ കേരളത്തിൽ ശക്തമായ മഴ ലഭിക്കാൻ ഇടയാക്കുമെന്നും കാലാവസ്​ഥ വിദഗ്​ധൻ ഡോ. സി.കെ. രാജൻ 'മാധ്യമം ഓൺലൈനി'നോട്​ പറയുന്നു.

മഴയെ തുടർന്നുള്ള മണ്ണിടിച്ചിലും മഴവെള്ളപ്പാച്ചിലും മൂലം പല പ്രദേശങ്ങളും ഒറ്റപ്പെട്ടു. പശ്ചിമഘട്ട മലനിരപ്രദേശമാണ്​ ദുരന്തത്തിനിരയാകുന്നതും പതിവ്​. അറബിക്കടലിന്​ സമാന്തരമായി സ്​ഥിതി ചെയ്യുന്ന പർവത നിരയാണ്​ പശ്ചിമഘട്ടം. വയനാട്​, മലപ്പുറം, ഇടുക്കി, പാലക്കാട്​ ജില്ലകളിലാണ്​ കേരളത്തി​ലെ പ്രധാന പശ്ചിമഘട്ട മലനിരകൾ. കേരളത്തിലെ 44 നദികളും ഉത്​ഭവിക്കുന്നത്​ പശ്ചിമഘട്ട മലനിരകളിൽനിന്നാണ്​. പശ്ചിമഘട്ട മലനിരകളിൽ പെയ്യുന്ന അതിതീവ്ര മഴ കേരളത്തിലെ മറ്റു ജില്ലക​െളയും വെള്ളത്തിനടിയിലാക്കും. മഹാമാരിക്കൊപ്പം മുൻവർഷങ്ങളിലെപ്പോലെ പ്രളയ സമാനസാഹചര്യം കൂടി നേരിടേണ്ടിവരു​േമ്പാൾ ദുരിതാശ്വാസ പ്രവർത്തനങ്ങളും വെല്ലുവിളിയാകും. ഇടുക്കിയിൽ വെള്ളിയാഴ്​ച രാവിലെ എട്ടുവരെ 30 സെൻറീമീറ്റർ മഴ രേഖപ്പെടുത്തി. മൂന്നാറിൽ 23 സെൻറീമീറ്റർ മഴയാണ്​ ഒറ്റരാത്രിയിൽ പെയ്​തിറങ്ങിയത്​. വയനാട്ടിൽ 27.6 സെൻറീ മീറ്റർ മഴ​ പെയ്​തതെന്ന​ും കാലാവസ്​ഥ വകുപ്പ്​ അറിയിച്ചു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Bay of Bengalkerala rainKerala Flood
News Summary - Bay of Bengal Low Pressure Area Heavy Rain In Kerala
Next Story