കുളിമുറി ദൃശ്യം പകര്‍ത്തി പണം ആവശ്യപ്പെട്ട വിദ്യാർഥി പിടിയില്‍
text_fieldsകുട്ടനാട്: യുവതി കുളിക്കുന്ന ദൃശ്യം മൊബൈല്‍ കാമറയില്‍ പകര്‍ത്തി 15 ലക്ഷം രൂപ ആവശ്യപ്പെട്ട വിദ്യാര്‍ഥി പിടിയില്‍. ചങ്ങങ്കരി സ്വദേശിയായ 10ാം ക്ലാസ് വിദ്യാർഥിയാണ് എടത്വ പൊലീസിെൻറ പിടിയിലായത്. അയല്‍വാസിയായ യുവതി കുളിക്കുമ്പോള്‍ വെൻറിലേഷനിലൂടെയാണ് വിദ്യാർഥി ദൃശ്യം പകര്‍ത്തിയത്. യുവതിയുടെ ബന്ധു നിര്‍മിക്കുന്ന വീടിെൻറ ഫൗണ്ടേഷന് മുകളില്‍ കയറി ദൃശ്യം പകര്‍ത്തുന്നത് ശ്രദ്ധയില്‍പെട്ട യുവതി വീട്ടുകാരെ വിവരം അറിയിച്ചതിനെ തുടർന്ന് നേരത്തേ വിദ്യാർഥിയെ പിടികൂടി താക്കീത് ചെയ്ത് വിട്ടയച്ചിരുന്നു. നവംബര്‍ മൂന്നിനാണ് കേസിന് ആസ്പദമായ സംഭവം.
കഴിഞ്ഞ ദിവസം യുവതിയുടെ വീടിന് മുന്നില്‍നിന്ന് ദൃശ്യം അടങ്ങിയ മെമ്മറി കാര്‍ഡും ഒരു കത്തും വീട്ടുകാര്‍ക്ക് ലഭിക്കുകയായിരുന്നു. മെമ്മറി കാര്‍ഡിെൻറ കോപ്പിയാണ് ഇതെന്നും സോഷ്യല്‍ മീഡിയയിലൂടെ ദൃശ്യം പ്രചരിപ്പിക്കുമെന്നും ഇെല്ലങ്കില്‍ 15 ലക്ഷം രൂപ ഉടന്‍ നല്‍കണമെന്നുമായിരുന്നു കത്തിെൻറ ഉള്ളടക്കം. ഉടൻ വീട്ടുകാര്‍ കത്തും മെമ്മറി കാര്‍ഡും എടത്വ പൊലീസിന് കൈമാറി. മുമ്പുണ്ടായ സംഭവങ്ങളുടെ പശ്ചാത്തലത്തിൽ അന്വേഷണം വിദ്യാർഥിയിലെത്തുകയായിരുന്നു.
വിദ്യാർഥിയുടെ പക്കല്‍നിന്ന് ദൃശ്യം അടങ്ങിയ മറ്റ് മൂന്ന് മെമ്മറി കാര്‍ഡുകള്‍ കൂടി പൊലീസ് കണ്ടെത്തിയതായി സൂചനയുണ്ട്. പ്രായപൂര്‍ത്തി ആകാത്തതിനാല്‍ അറസ്റ്റ് ചെയ്യാനോ കസ്റ്റഡിയില്‍ സൂക്ഷിക്കാനോ പൊലീസിന് കഴിഞ്ഞില്ല. ജുവനൈല്‍ ജസ്റ്റിസ് ബോര്‍ഡില്‍ അറിയിച്ചശേഷം വിദ്യാർഥിയെ വിട്ടയച്ചു. തമിഴ്നാട് സ്വദേശിയായ വിദ്യാര്‍ഥിയുടെ കുടുംബം വര്‍ഷങ്ങളായി കുട്ടനാടിെൻറ പലഭാഗങ്ങളിലും വാടകക്ക് താമസിച്ചുവരുകയായിരുന്നു. രണ്ടുവര്‍ഷം മുമ്പാണ് യുവതിയുടെ വീടിന് സമീപത്ത് സ്ഥലം വാങ്ങി താമസം തുടങ്ങിയത്. ദൃശ്യം അടങ്ങിയ മെമ്മറി കാര്‍ഡിനൊപ്പം പണം ആവശ്യപ്പെട്ട് കത്ത് നല്‍കിയതോടെ കൂടുതല്‍ പേര് ഇതില്‍ ഉള്‍പ്പെട്ടിരിക്കാമെന്ന സംശയം ഉയർന്നിട്ടുണ്ട്.
