സർവജന സ്കൂളിലെ പാമ്പ് കയറിയ കെട്ടിടം പൊളിക്കും
text_fieldsസുൽത്താൻ ബത്തേരി: അഞ്ചാംക്ലാസ് വിദ്യാർഥിനി ഷഹല ഷെറിന് പാമ്പു കടിയേറ്റ ബത്തേരി സർവജന സ്കൂളിലെ കെട്ടിടം പൊളിച ്ചുനീക്കും. ഷഹലക്ക് പാമ്പു കടിയേറ്റ ക്ലാസ് മുറി ഉൾപ്പെടുന്ന കെട്ടിടമാണ് പൊളിക്കുന്നത്. ഇവിടെ പുതിയ കെട്ടിടം പ ണിയും. ഇതിനുള്ള രൂപരേഖ സർക്കാറിനു സമർപ്പിക്കാനും ബത്തേരി നഗരസഭയിൽ ചേർന്ന സർവകക്ഷി യോഗം തീരുമാനിച്ചു.
ഒര ാഴ്ചക്കുള്ളിൽ കെട്ടിടം പൊളിച്ചുനീക്കാനാണ് തീരുമാനം. പഴയ കെട്ടിടത്തിെൻറ സ്ഥാനത്ത് 10 ക്ലാസ് മുറികളും 20 ശൗചാലയങ്ങളുമുള്ള പുതിയ കെട്ടിടം പണിയും. ഹൈസ്കൂൾ, ഹയർ സെക്കൻഡറി ക്ലാസുകൾ ചൊവ്വാഴ്ച ആരംഭിക്കും. യു.പി വിഭാഗത്തിന് ഒരാഴ്ച കൂടി അവധി നൽകി. ഡിസംബർ രണ്ടിനു ക്ലാസുകൾ ആരംഭിക്കും. വിദ്യാർഥിനി പാമ്പു കടിയേറ്റു മരിച്ചതിനു പിന്നാലെ സ്കൂളിനു അവധി പ്രഖ്യാപിച്ചിരുന്നു.
സ്കൂളിന് പകരം പ്രിൻസിപ്പലിനെയും ചുമതലപ്പെടുത്തി. വിദ്യാർഥിനിയുടെ മരണത്തിൽ ആരോപണ വിേധയരായ സ്കൂൾ പ്രിൻസിപ്പലിനെയും പ്രധാനാധ്യാപകനെയും അധ്യാപകനെയും സസ്പെൻഡ് ചെയ്തിരുന്നു. കുട്ടികൾക്ക് പ്രത്യേ കൗൺസലിങ് നൽകും. കൂടാതെ, വിദ്യാർഥികൾക്കെതിരെ അധ്യാപകരുടെ ഭാഗത്തുനിന്ന് പ്രതികാര നടപടികൾ ഉണ്ടാകരുതെന്നും യോഗം നിർദേശം നൽകി. 30 വർഷം പഴക്കമുള്ള കെട്ടിടത്തിന് ഫിറ്റ്നസ് നൽകിയത് ഏറെ വിവാദമായിരുന്നു. കെട്ടിടത്തിെൻറ അടിത്തറ നിറയെ മാളങ്ങളാണ്. ഇത്തരത്തിൽ പൊട്ടിപ്പൊളിഞ്ഞ കെട്ടിടത്തിനാണ് അധികൃതർ ഫിറ്റ്നസ് നൽകിയത്.
ഹൈകോടതിക്ക് തിങ്കളാഴ്ച റിപ്പോർട്ട് സമർപ്പിച്ചേക്കും
കല്‍പറ്റ: പാമ്പു കടിയേറ്റ് വിദ്യാര്‍ഥിനി മരിച്ച സംഭവത്തില്‍ പ്രിന്‍സിപ്പൽ ജില്ല ജഡ്ജ് എ. ഹാരിസ് തിങ്കളാഴ്ച ഹൈകോടതിക്ക് അന്വേഷണ റിപ്പോര്‍ട്ട് സമർപ്പിച്ചേക്കും. കേരള ലീഗല്‍ സര്‍വിസസ് അതോറിറ്റിക്കും റിപ്പോര്‍ട്ട് സമര്‍പ്പിക്കും. ജില്ല ജഡ്ജിെൻറ നേതൃത്വത്തിൽ സ്‌കൂളിലും ആശുപത്രികളിലും കഴിഞ്ഞദിവസം പരിശോധന നടത്തിയിരുന്നു. സി.സി.ടി.വി ദൃശ്യങ്ങളും പരിശോധിച്ചു. അധ്യാപകർക്ക് പ്രഥമശുശ്രൂഷയുമായി ബന്ധപ്പെട്ട് പരിശീലനം നല്‍കാനുള്ള നിർദേശവും റിപ്പോർട്ടിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. അധ്യാപകര്‍ക്ക് പ്രഥമശുശ്രൂഷയുമായി ബന്ധപ്പെട്ട കാര്യങ്ങള്‍ അറിയില്ലെന്ന് അന്വേഷണത്തില്‍ ബോധ്യപ്പെട്ട സാഹചര്യത്തിലാണിത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
