Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightബത്തേരി തെരഞ്ഞെടുപ്പ്...

ബത്തേരി തെരഞ്ഞെടുപ്പ് കോഴ; ഫോൺ സംഭാഷണം കെ. സുരേന്ദ്രന്‍റേത് തന്നെയെന്ന് സ്ഥിരീകരണം

text_fields
bookmark_border
K Surendran
cancel

വയനാട്: ബത്തേരിയിൽ എൻ.ഡി.എ സ്ഥാനാർഥിയായി മത്സരിക്കാൻ സി.കെ. ജാനുവിന് കോഴനൽകിയതുമായി ബന്ധപ്പെട്ട് പുറത്തുവന്ന ഫോൺ സംഭാഷണത്തിലെ ശബ്ദം ബി.ജെ.പി സംസ്ഥാന അധ്യക്ഷന്‍ കെ. സുരേന്ദ്രന്‍റേത് തന്നെയെന്നാണ് ഫോറൻസിക്ക് റിപ്പോർട്ട്. ജെ.ആർ.പി ട്രഷറർ പ്രസീത അഴീക്കോട് പുറത്തുവിട്ട ശബ്ദരേഖയിലാണ് സ്ഥിരീകരണം.

14 ഇലക്ട്രോണിക്‌ ഡിവൈസുകളുടേയും ഫോറൻസിക്‌ റിപ്പോർട്ട്‌ പൊലീസിന്‌ ലഭിച്ചു. ഇനി ലഭിക്കാനുള്ളത്‌ ഒരു ഫോണിലെ വിവരങ്ങൾ മാത്രമാണ്. കെ. സുരേന്ദ്രനും സി.കെ. ജാനുവിനും പ്രശാന്ത്‌ മലവയലിനും എതിരെ ഉടൻ കുറ്റപത്രം സമർപ്പിക്കാനാണ് അന്വേഷണ സംഘത്തിന്‍റെ തീരുമാനം.

കഴിഞ്ഞ നിയമസഭ തെരഞ്ഞെടുപ്പിൽ എൻ.ഡി.എയുടെ സ്ഥാനാർഥിയാകാൻ ജെ.ആർ.പി നേതാവിയിരുന്ന സി.കെ. ജാനുവിന് ബി.ജെ.പി നേതാക്കൾ പണം നൽകിയെന്ന ആരോപണമാണ് കേസിന് ആസ്പദമായ സംഭവം.

തെരഞ്ഞെടുപ്പ് അട്ടിമറിക്കാൻ കോഴ നൽകിയെന്ന വകുപ്പാണ് സുരേന്ദ്രനെതിരെ ചുമത്തിയിരുന്നത്. 2021 മാർച്ച് മാസം തിരുവനന്തപുരത്തെ ഹോട്ടലിൽ വെച്ച് 10 ലക്ഷം രൂപയും ബത്തേരിയിലെ ഹോംസ്റ്റേയിൽ വെച്ച് 25 ലക്ഷം രൂപയും സി.കെ ജാനുവിന് കൈമാറിയെന്നാണ് ആരോപണം.

സു​ൽ​ത്താ​ൻ ബ​ത്തേ​രി​യി​ലെ നി​യ​മ​സ​ഭ തെ​ര​ഞ്ഞെ​ടു​പ്പ് പ്ര​ചാ​ര​ണം സി.​കെ. ജാ​നു അ​ട​ക്ക​മു​ള്ള​വ​രു​ടെ നേ​തൃ​ത്വ​ത്തി​ൽ ജെ.​ആ​ർ.​പി​യാ​ണ് സം​ഘ​ടി​പ്പി​ച്ചി​രു​ന്ന​ത്. ജെ.​ആ​ർ.​പി പ്ര​ചാ​ര​ണ ചെ​ല​വു​ക​ൾ​ക്കാ​യി പ​ണം ആ​വ​ശ്യ​പ്പെ​ട്ടി​രു​ന്നു. ഇ​ക്കാ​ര്യം മ​ഞ്ചേ​ശ്വ​ര​ത്തെ​ത്തി സു​രേ​ന്ദ്ര​നു​മാ​യി ജെ.​ആ​ർ.​പി നേ​താ​ക്ക​ൾ നേ​രി​ട്ട് സം​സാ​രി​ക്കു​ക​യും ചെ​യ്​​തു. ഈ ​കൂ​ടി​ക്കാ​ഴ്​​ച​യി​ലെ ധാ​ര​ണ പ്ര​കാ​ര​മാ​ണ് ഗ​ണേ​ശ​ൻ വ​ഴി സു​ൽ​ത്താ​ൻ ബ​ത്തേ​രി​യി​ൽ പ​ണം എ​ത്തി​ച്ചു​കൊ​ടു​ത്ത​തെ​ന്നാ​യി​രു​ന്നു പ്ര​സീ​ത അഴീക്കോട് ക്രൈം​ബ്രാ​ഞ്ചി​ന്​ ന​ൽ​കി​യ മൊ​ഴി.

മാ​ർ​ച്ച് 26ന് ​ബ​ത്തേ​രി​യി​ലെ ഒ​രു ഹോം ​സ്​​റ്റേ​യി​ൽ വെ​ച്ച് ബി.​ജെ.​പി ജി​ല്ല സെ​ക്ര​ട്ട​റി പ്ര​ശാ​ന്ത് മ​ല​വ​യ​ലാ​ണ് സി.​കെ. ജാ​നു​വി​ന് പ​ണം കൈ​മാ​റി​യ​ത്. പൂ​ജാ സാ​ധ​ന​ങ്ങ​ളെ​ന്ന് തോ​ന്നി​ക്കു​ന്ന ത​ര​ത്തി​ൽ കാ​വി​ത്തു​ണി​യി​ൽ പൊ​തി​ഞ്ഞാ​ണ് പ​ണ​മെ​ത്തി​ച്ച​ത്. ജെ.​ആ​ർ.​പി​ക്ക് എ​ന്നു​പ​റ​ഞ്ഞാ​ണ് ബി.​ജെ.​പി നേ​തൃ​ത്വം ജാ​നു​വി​ന് പ​ണം കൈ​മാ​റി‍യ​ത്. എ​ന്നാ​ൽ, ജാ​നു ഈ ​പ​ണം ജെ.​ആ​ർ.​പി നേ​താ​ക്ക​ൾ​ക്ക് ന​ൽ​കി​യി​ല്ലെ​ന്നാ​ണ് പ്ര​സീ​ത ക്രൈം​​ബ്രാ​ഞ്ചി​നോ​ട്​ പ​റ​ഞ്ഞ​ത്.​ പ​ണം കൂ​ടു​ത​ലും ജാ​നു വ്യ​ക്​​തി​പ​ര​മാ​യാ​ണ്​ ചെ​ല​വ​ഴി​ച്ച​ത്. ജെ.​ആ​ർ.​പി​ക്ക്​ പ​ണം കി​ട്ടി​യി​ല്ല. ആ​ദി​വാ​സി​ക​ൾ​ക്ക്​ വി​ത​ര​ണം ​ചെ​യ്യാ​നാ​ണ്​ പ​ണ​മെ​ന്നാ​ണ്​ ജാ​നു ത​ങ്ങ​ളോ​ട്​ പ​റ​​ഞ്ഞ​തെ​ന്നും പ്ര​സീ​ത വെളിപ്പെടുത്തിയിരുന്നു.

Show Full Article
TAGS:Bateri Election BriberyK SurendranPraseetha AzhikodeCK Janu
News Summary - Bateri Election Bribery; Phone conversation Confirmation that it is Surendran's
Next Story