ബസന്ത് ബാലാജി ഹൈകോടതി ജഡ്ജി
text_fieldsകൊച്ചി: കേരള ഹൈകോടതി അഭിഭാഷകൻ ബസന്ത് ബാലാജിയെ ഹൈകോടതി ജഡ്ജിയായി നിയമിച്ച് കേന്ദ്രസർക്കാർ ഉത്തരവ്. രാഷ്ട്രപതിയുടെ അംഗീകാരത്തെ തുടർന്ന് ബസന്ത് ബാലാജിയെ നിയമിച്ച് കേന്ദ്രസർക്കാർ വിജ്ഞാപനം പുറപ്പെടുവിച്ചു.
ഹൈേകാടതി ജഡ്ജിയും വനിത കമീഷൻ ചെയർപേഴ്സനുമായിരുന്ന പരേതയായ ഡി. ശ്രീദേവിയുെടയും യു. ബാലാജിയുെടയും മകനായി 1972ലാണ് ജനനം. തിരുവനന്തപുരം ലൊയോള സ്കൂൾ, മാർ ഇവാനിയോസ് കോളജ്, തിരുവനന്തപുരം ലോ അക്കാദമി എന്നിവിടങ്ങളിൽ പഠനം പൂർത്തിയാക്കി 1995ൽ അഭിഭാഷകനായി എൻറോൾ ചെയ്തു. കേരള സർവകലാശാലയിൽനിന്ന് ബിസിനസ് ലോയിൽ മാസ്റ്റർ ബിരുദം നേടി. 1998 വരെ തിരുവനന്തപുരത്തെ കോടതികളിൽ പ്രാക്ടീസ്. തുടർന്ന് ബസന്ത് ൈഹകോടതിയിലേക്ക് പ്രാക്ടീസ് മാറ്റി.
2006 മുതൽ 11വരെ ഹൈകോടതിയിൽ സീനിയർ ഗവ. പ്ലീഡറായിരുന്നു. 2011 മുതൽ സ്വതന്ത്രനായി പ്രാക്ടീസ് ആരംഭിച്ച ബസന്ത് ലാൻഡ് അക്വിസിഷൻ, മോട്ടോർ വാഹനം, ഭരണഘടന, കോൺട്രാക്ട്, മാട്രിമോണിയൽ, സിവിൽ നിയമങ്ങൾ ഉൾപ്പെടുന്ന കേസുകളിൽ പ്രാവീണ്യം തെളിയിച്ചു.
സെപ്റ്റംബർ ഒന്നിനാണ് ഹൈകോടതി കൊളീജിയം ബസന്തിെൻറ പേര് ജഡ്ജിയായി ശിപാർശ ചെയ്തത്.
വീട്ടമ്മയായ സിമ്മി പൊട്ടങ്ങാടനാണ് ഭാര്യ. നിയമ വിദ്യാർഥിനി ആനന്ദിക ബസന്ത്, പ്ലസ് ടു വിദ്യാർഥി സാരംഗ് ബസന്ത് എന്നിവർ മക്കൾ.