Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

സംസ്​ഥാനത്തെ ബാറുകൾ നാളെ മുതൽ അടച്ചിടും

text_fields
bookmark_border
BAR
cancel

തിരുവനന്തപുരം: സംസ്ഥാനത്തെ മദ്യശാലകൾ തിങ്കളാഴ്ച മുതല്‍ അടച്ചിടുമെന്ന്​ ഫെഡറേഷന്‍ ഓഫ് കേരള ഹോട്ടല്‍ അസോസിയേഷൻ.

​ബെവ്‌കോ വെയര്‍ ഹൗസ് മാര്‍ജിന്‍ വർധിപ്പിച്ചതിനെ തുടർന്നാണ്​ ബാറുകൾ അടച്ചിടാൻ അസോസിയേഷൻ യോഗം തീരുമാനിച്ചത്​. ബെവ്​കോയുടെ തീരുമാനം നഷ്​ടം വരുത്തിവെക്കുമാണെന്നാണ് ബാര്‍ ഉടമകള്‍ പറയുന്നത്. കണ്‍സ്യൂമര്‍ ഫെഡ് ഔട്ട്‍ലെറ്റുകളും മദ്യവിൽപ്പന നിർത്തിവെച്ചേക്കും.

കണ്‍സ്യൂമര്‍ ഫെഡിന്‍റേത് 8ല്‍ നിന്ന് 20 ശതമാനവും ബാറുകളുടേത് 25 ശതമാനവുമാക്കിയാണ് വെയര്‍ഹൌസ് മാര്‍ജിന്‍ ഉയർത്തിയത്. വെയര്‍ഹൌസ് മാര്‍ജിന്‍ വര്‍ധിപ്പിക്കുമ്പോഴും എം.ആര്‍.പി നിരക്കില്‍ നിന്ന് വിലകൂട്ടി വില്‍ക്കാന്‍ അനുവാദമില്ലാത്തതാണ് കണ്‍സ്യൂമര്‍ ഫെഡിനും ബാറുകള്‍ക്കും തിരിച്ചടിയായത്.

പ്രശ്‌നം പരിശോധിക്കാമെന്ന് അസോസിയേഷന് സര്‍ക്കാര്‍ ഉറപ്പുനല്‍കിയെങ്കിലും തീരുമാനം ഉണ്ടാകുന്നതുവരെ മദ്യശാലകൾ പ്രവര്‍ത്തിക്കില്ലെന്ന്​ അസോസിയേഷന്‍ അധികൃതർ വ്യക്തമാക്കി.ചെറിയ ലാഭം പോലുമില്ലാതെ മദ്യവില്‍പ്പന നടത്താന്‍ കഴിയില്ലെന്നാണ് കണ്‍സ്യൂമര്‍ ഫെഡ് പറയുന്നത്​. ഇതോടെ മദ്യവില്‍പ്പനയിലെ ലാഭം ഉപയോഗിച്ച് നല്‍കുന്ന കണ്‍സ്യൂമര്‍ ഫെഡ്​ കിറ്റ് വിതരണവും പ്രതിസന്ധിയിലാകും.

ലോക്ഡൗണ്‍ ഇളവുകൾ പ്രഖ്യാപിച്ചതിന്​ പിന്നാലെ സംസ്ഥാനത്തെ ​ബെവ്​കോ ഔട്ട്‌ലെറ്റുകളും ബാറുകളും പ്രവർത്തനം പുനരാരംഭിച്ചിരുന്നു.

Show Full Article

Don't miss the exclusive news

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

News Summary - BAR's in kerala will be closed from monday
Next Story