ബാറുടമകൾ ഉടക്കി തന്നെ കൺസ്യൂമർഫെഡിനും പ്രതിഷേധം; നാളെ ചർച്ച
text_fieldsതിരുവനന്തപുരം: ലോക്ഡൗൺ ഇളവുകൾ അനുവദിച്ച സാഹചര്യത്തിൽ തങ്ങളെ അവഗണിക്കുകയും കൂടുതൽ സാമ്പത്തിക ബാധ്യതയുണ്ടാക്കുകയും ചെയ്യുന്ന തിൽ പ്രതിഷേധിച്ച് ബാറുടമകൾ, പുതിയ സ്റ്റോക്ക് എടുക്കേണ്ടെന്ന നിലപാടിൽ കൺസ്യൂമർഫെഡും. പ്രശ്നപരിഹാരത്തിന് നാളെ സെക്രട്ടറിതല ചർച്ച നടക്കും.
അതുവരെ ബാറുകൾ അടച്ചിടാനുള്ള തീരുമാനത്തിലാണ് ഉടമകൾ. സ്റ്റോക്ക് തീർന്നാൽ പുതിയത് എടുക്കേണ്ടെന്ന നിലപാടിലേക്ക് കൺസ്യൂമർെഫഡും നീങ്ങുകയാണ്. ബിവറേജസ് കോർപറേഷന് (ബെവ്കോ) ലാഭമുണ്ടാക്കാനുള്ള നടപടികളാണ് അണിയറയിൽ പുരോഗമിക്കുന്നതെന്നാണ് ഇരുകൂട്ടരും ആരോപിക്കുന്നത്. ബെവ്കോ അവരുടെ മാർജിൻ സ്വന്തം ഔട്ട്ലെറ്റുകൾക്ക് എട്ടും കൺസ്യൂമർഫെഡ് ഔട്ട്െലറ്റുകൾക്ക് 20 ഉം ബാറുകൾക്ക് 25 ശതമാനവുമായാണ് ഉയർത്തിയത്. ഇതോടെ ബാറുകൾക്കും കൺസ്യൂമർഫെഡിനും ലാഭം കിട്ടില്ലെന്നാണ് പരാതി.
ബാറുകളിൽ ഇരുത്തി മദ്യം വിൽക്കാനും സർക്കാർ വിലയെക്കാൾ കൂടുതൽ ഈടാക്കാനും അനുവദിക്കണമെന്നുമുള്ള ആവശ്യം ബാറുടമകൾ മുന്നോട്ടുെവച്ചിരുന്നു. അത് അംഗീകരിച്ചില്ല.
ബെവ്കോ നിശ്ചയിച്ച തുകക്ക് പാർസലായി മാത്രമേ മദ്യം നൽകാവൂയെന്ന് സർക്കാർ വ്യക്തമാക്കുകയും ചെയ്തു. പുറമെ ലാഭവിഹിതം കുറക്കുകയും ചെയ്തു. ചർച്ചയിൽ ബാറുടമകൾ, കൺസ്യൂമർഫെഡ്, ബെവ്കോ പ്രതിനിധികൾ പെങ്കടുക്കുമെന്നാണ് വിവരം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

